Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചതിച്ച കാമുകന്‍റെ വീടിന് തീയിട്ടു; പക്ഷെ വീടുമാറി, കാമുകി ജയിലിൽ

text_fields
bookmark_border
Christy Louise Jones
cancel
camera_altജയിലിലായി ക്രിസ്റ്റി ലൂയിസ് ജോൺസ്
Listen to this Article

ചതിച്ച കാമുകനോട് പ്രതികാരം ചെയ്യണമെന്ന് കാമുകി ആഗ്രഹിക്കുന്നത് സ്വഭാവികമാണ്. എന്നാൽ, വിവേകമില്ലാത്ത പ്രവർത്തനം കാമുകിയെ ജയിലിലാണ് എത്തിച്ചത്. വെള്ളിയാഴ്ച അമേരിക്കയിലെ നോർത്ത് കരോലിനയിലെ ഗോൾഡ് ഹില്ലിലാണ് സംഭവം നടന്നത്.

ചതിച്ച കാമുകനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചത് 49കാരിയായ ക്രിസ്റ്റി ലൂയിസ് ജോൺസ് ആണ്. കൊല്ലണമെന്ന തീരുമാനത്തിൽ കാമുകന്‍റെ വീടിന് ക്രിസ്റ്റി ലൂയിസ് തീവെച്ചു. എന്നാൽ, ക്രിസ്റ്റിയുടെ കൈയിലുണ്ടായിരുന്ന കാമുകന്‍റെ മേൽവിലാസം മാറിയതോടെ പണി പാളുകയായിരുന്നു. കാമുകന്‍റെ വീടിന് പകരം മറ്റൊരു വീടിനാണ് തീയിട്ടത്.

അയൽവാസിയാണ് ഒരു സ്ത്രീ വീടിന് തീയിടാൻ ശ്രമിക്കുന്ന വിവരം വീട്ടുടമയെ അറിയിച്ചത്. വീടിന്‍റെ മുൻവശം കത്തുന്നത് കണ്ട വീട്ടുടമ തോക്കുമായി പുറത്തിറങ്ങി. പൂന്തോട്ടം നനക്കാൻ ഉപയോഗിക്കുന്ന ഹോസ് കൊണ്ട് തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വെള്ളം വരാതിരിക്കാൻ ഹോസ് ഘടിപ്പിച്ച പൈപ്പ് സീൽ ചെയ്തിരുന്നു.

തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ വീടിന്‍റെ മുൻവശത്ത് വിറക് കെട്ടുകളും എണ്ണകുപ്പിയും തീയും പൊലീസ് കണ്ടെത്തി. കൂടാതെ, വീട്ടുവളപ്പിലെ ഗ്യാസ് ടാങ്കിന് ചുറ്റും വിറക് കഷ്ണങ്ങൾ നിരത്തി തീ കത്തിക്കാൻ ക്രിസ്റ്റി ശ്രമിച്ചിരുന്നു.

തീവെപ്പ്, മാരകമായ ആയുധം ഉപയോഗിച്ച് ആക്രമണം, കൊള്ളയടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ക്രിസ്റ്റിയെ പൊലീസ് അറസ്റ്റ് ചെയ്തു. 20,000 ഡോളറിന്റെ നാശനഷ്ടം ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു.

അതേസമയം, വാർത്ത പുറത്തുവന്നതിന് പിന്നാലെ തമാശ പ്രതികരണങ്ങളുമായി നെറ്റിസൺസ് രംഗത്തെത്തി. ഇത് ഭ്രാന്താണെന്നാണ് പ്രതികരിച്ചത്. കാമുകിയില്ലാത്തതിന് ദൈവത്തിന് നന്ദി! എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman Seeking Revenge on Ex-Boyfriend Set Fire to Wrong House
Next Story