Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ ഭരണകൂടത്തെ തുടച്ചുനീക്കും; ട്രംപുമായി നടത്തിയ ചർച്ചക്ക് പിന്നാലെ ഭീഷണിയുമായി നെതന്യാഹു

text_fields
bookmark_border
ഇറാൻ ഭരണകൂടത്തെ തുടച്ചുനീക്കും; ട്രംപുമായി നടത്തിയ ചർച്ചക്ക് പിന്നാലെ ഭീഷണിയുമായി നെതന്യാഹു
cancel

ജറുസലേം: ഇറാൻ ഭരണകൂടത്തെ പൂർണമായി ഉന്മൂലനം ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഞായറാഴ്ചയാണ് യു.എസ് നേതാവുമായി സംസാരിച്ചതെന്ന് നെതന്യാഹു വ്യക്തമാക്കി.

‘ഇറാൻ ഭരണകൂടത്തെ തുടച്ചുനീക്കുന്ന നടപടികൾ പൂർത്തിയാക്കുന്നതിൽ ഞങ്ങൾ പൂർണ പ്രതിജ്ഞാബദ്ധരാണ്’-നെതന്യാഹുവിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉൾപ്പെടെ നിരവധി തവണ ഞാൻ ഇക്കാര്യം ട്രംപുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, ഇസ്രായേലിലെത്തിയ യു.എസ് പ്രതിനിധി ഹെഗ്‌സെത്ത് നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ലാതെ നടത്തിയ ഈ സന്ദർശനത്തിൽ ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇരു നേതാക്കളുടെയും നീക്കങ്ങൾ അതീവ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ഇറാൻ ആക്രമണത്തിൽ പങ്കുചേർന്നാൽ ഹിസ്ബുല്ലയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. ലബനാനിൽ നിന്നുള്ള ഏതെങ്കിലും ആക്രമണങ്ങൾ വടക്കേ ഇസ്രായേലിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടാൽ ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദാഹിയയിൽ ഇസ്രായേൽ സൈന്യം ശക്തമായ തിരിച്ചടി നൽകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ഇസ്രായേൽ സൈന്യം പങ്കുവെച്ച പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭാവിയിൽ ഇറാൻ നടത്തുന്ന ഏതെങ്കിലും ആക്രമണങ്ങളിൽ ഹിസ്ബുല്ല പങ്കെടുത്താൽ സായുധ സംഘത്തിന് സൈന്യം വളരെ കനത്ത പ്രഹരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനുപുറമെ, തെക്കൻ ലബനാനിൽ കൂടുതൽ പ്രദേശങ്ങൾ, പ്രത്യേകിച്ച് ലിറ്റാനി ഉൾപ്പെടെയുള്ളവ പിടിച്ചെടുക്കുകയും, ഇസ്രായേലിന്റെ സുരക്ഷാ മേഖലയുടെ ഭാഗമായി അവ ശാശ്വതമായി കൂട്ടിച്ചേർക്കുകയും ചെയ്തേക്കാമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Will wipe out Iran regime, says Netanyahu
Next Story