Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൂതികൾക്ക് മിസൈലുകൾ നൽകുന്നതാര്?, ചൈനീസ് വസ്തുക്കൾ ഉപയോഗിച്ച് അത്യാധുനിക മിസൈൽ നിർമിക്കുന്നതായി റിപ്പോർട്ട്

text_fields
bookmark_border
ഹൂതികൾക്ക് മിസൈലുകൾ നൽകുന്നതാര്?, ചൈനീസ് വസ്തുക്കൾ ഉപയോഗിച്ച് അത്യാധുനിക മിസൈൽ നിർമിക്കുന്നതായി റിപ്പോർട്ട്
cancel

സൻആ: ചൈനയിൽനിന്നുള്ള യന്ത്രഭാഗങ്ങൾ ഉപയോഗിച്ച് ഹൂതികൾ സ്വന്തമായി അത്യാധുനിക മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. ‘കോൺഫ്ലിക്റ്റ് ആർമമെന്റ് റിസർച്ച്’ പുറത്തുവിട്ട റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ‘വാൾസ്ട്രീറ്റ് ജേർണൽ’ ആണ് ഈ നിർണായക വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇതിനിടെ സൗദി അറേബ്യയുടെ വ്യോമാക്രമണങ്ങളും ഇസ്രായേലിൽ ഹിസ്ബുല്ലയുടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വിദ്യാർഥി മരിച്ച സംഭവവും പശ്ചിമേഷ്യയിൽ സ്ഥിതി കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്.

ഇറാൻ നിർമിത ‘ഖൈബർ ഷെഖാൻ’ മിസൈലിന്റെ മാതൃക നിർമിക്കാനാണ് ഹൂതികൾ ലക്ഷ്യമിടുന്നത്. ഏകദേശം 1,200 മൈൽ ദൂരപരിധിയുള്ളതാണ് ഈ മിസൈൽ. മിസൈൽ നിർമാണത്തിനായി ചൈനീസ് സപ്ലൈയറിൽനിന്ന് ഇറക്കുമതി ചെയ്ത ഫിനുകൾ, മോട്ടോർ, എയർഫ്രെയിം ഘടകങ്ങൾ, അബ്ലേറ്റീവ് ഹീറ്റ് ഷീൽഡിംഗ് മെറ്റീരിയൽ എന്നിവ യമൻ അധികാരികൾ പിടിച്ചെടുത്തിട്ടുണ്ട്.

ഷിപ്പിങ് രേഖകളിൽ പേര് വെളിപ്പെടുത്താത്ത ഒരു ചൈനീസ് പ്രിസിഷൻ-മെറ്റൽ നിർമാതാവാണ് ഈ ഭാഗങ്ങൾ നൽകിയത്. എന്നാൽ, ഹൂതികൾക്കെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ ആയുധ വിലക്ക് തങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നാണ് ചൈനയുടെ പ്രതികരണം. ഹൂതികളുടെ ആയുധ നിർമാണ കേന്ദ്രങ്ങൾ അതിവിദഗ്ധമായി കാമൗപ്ലാജ് ചെയ്യപ്പെട്ടവയാണെന്നും, അതിനാൽ ഉൽപാദനം എത്രത്തോളം പുരോഗമിച്ചിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും കോൺഫ്ലിക്റ്റ് ആർമമെന്റ് റിസർച്ചിന്റെ സീനിയർ അനലിസ്റ്റ് ഫാബിയൻ ഹിൻസ് വ്യക്തമാക്കി.

അതേസമയം, ചൊവ്വാഴ്ച സൗദി അറേബ്യ നടത്തിയ വ്യോമാക്രമണങ്ങൾ സൻആയിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു. ഇതിനുപുറമെ ഹൊദൈദയിലും റാസ് ഇസ്സയിലും സൗദി ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. സൗദി അറേബ്യയുടെ നടപടികളെ അവഗണിച്ച് ഹൂതികൾ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണ്. സൗദിയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങൾ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൂതികൾ അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ, വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ലയുടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഒർട്ട് മാഅലോട്ട് യേഷിവ ഹൈസ്കൂളിലെ വിദ്യാർഥിയായ എലാസർ യായർ വിലെൻസ്‌കി ആണ് ദാരുണമായി മരണപ്പെട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Who Supplies Missiles To Houthis? Built With Chinese Parts
Next Story