Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലക്ക് പദ്ധതിയിട്ട 19കാരൻ അറസ്റ്റിൽ

text_fields
bookmark_border
19-Year-Old Arrested in US for Plotting Mass Shooting at Aurora Hindu Temple
cancel

വാഷിംഗ്‌ടൺ: യു.എസിലെ ഇല്ലിനോയിയിൽ ഹിന്ദു ആരാധനാലയത്തിന് നേരെ കൂട്ടവെടിവെപ്പ് നടത്താൻ ആസൂത്രണം ചെയ്ത 19-കാരനായ യുവാവിനെ പോലീസ് പിടികൂടി. പലറ്റൈൻ സ്വദേശിയായ അലക്സാണ്ട്രോസ് പപോറാകിസ് ആണ് അറസ്റ്റിലായത്. ഷിക്കാഗോ സബർബൻ മേഖലയായ അറോറയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തെ ലക്ഷ്യമിട്ടാണ് ഇയാൾ ആക്രമണത്തിന് കോപ്പുകൂട്ടിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

ഇയാളിൽ നിന്ന് വൈറ്റ് സുപ്രീമസിസ്റ്റ് (വെള്ളക്കാരുടെ വംശീയ മേധാവിത്വം) ആശയങ്ങൾ വ്യക്തമാക്കുന്ന മാനിഫെസ്റ്റോയും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. രേഖകളിൽ 'ഇന്ത്യൻ വംശജർക്കെതിരെ' അക്രമം അഴിച്ചുവിടാൻ ആഹ്വാനം ചെയ്യുന്ന പരാമർശങ്ങളുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു.

വെളിപ്പെടുത്തിയത് സുഹൃത്തിനോട്; മാനിഫെസ്റ്റോയും തോക്കുകളുടെ ചിത്രങ്ങളും പങ്കുവെച്ചു

പലറ്റൈനിലെ ഒരു ടാക്കോ ബെൽ റെസ്റ്റോറന്റിൽ കാഷ്യറായി ജോലി ചെയ്യുന്ന പപോറാകിസ്, കൂട്ടക്കൊല നടത്താനുള്ള പദ്ധതി രേഖപ്പെടുത്തിയ രേഖകളും ആക്രമണത്തിനായി ഒരുക്കിവെച്ച റൈഫിൾ, മാഗസിനുകൾ, ബോഡി കവചങ്ങൾ, മറ്റ് തന്ത്രപ്രധാന സൈനിക ഉപകരണങ്ങൾ എന്നിവയുടെ ചിത്രങ്ങളും മറ്റൊരാളുമായി പങ്കുവെക്കുകയായിരുന്നു.

വിവരങ്ങൾ ലഭിച്ചയാൾ ഉടൻതന്നെ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് വൻ ദുരന്തം ഒഴിവാക്കാനായത്. ഒക്ടോബർ 11-ന് അറസ്റ്റിലായ ഇയാളെ റോളിംഗ് മെഡോസിലെ കുക്ക് കൗണ്ടി തേർഡ് മുനിസിപ്പൽ ഡിസ്ട്രിക്റ്റ് കോടതിയിൽ ഹാജരാക്കി. ജഡ്ജി ഇയാളെ റിമാൻഡ് ചെയ്തു. കേസ് ഒക്ടോബർ 30-ന് വീണ്ടും പരിഗണിക്കും.

ചുമത്തിയത് ഭീകരവിരുദ്ധ കുറ്റങ്ങൾ; നവരാത്രി വേളയിൽ ആശങ്ക

ഭീകര ഭീഷണി മുഴക്കൽ, അനധികൃതമായി ആയുധം കൈവശം വെക്കൽ എന്നീ ഗുരുതര കുറ്റങ്ങളാണ് പപോറാകിസിനെതിരെ ചുമത്തിയിരിക്കുന്നത്. 16 ഇഞ്ചിൽ താഴെ ബാരൽ നീളമുള്ള നിരോധിത വിഭാഗത്തിൽപ്പെട്ട റൈഫിളാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തത്.

നവരാത്രി ഉത്സവ സീസൺ ആരംഭിച്ച വേളയിലാണ് പ്രവാസി സമൂഹത്തെ നടുക്കിയ ഈ സംഭവം പുറത്തുവരുന്നത്. രണ്ടാഴ്ച മുമ്പ് ഒഹായോയിലെ റിച്ച്മണ്ട് ഹൈറ്റ്സിലുള്ള ശ്രീ സ്വാമിനാരായൺ വഡ്താൽ ധാം ക്ഷേത്രം സാമൂഹ്യവിരുദ്ധർ തകർത്ത് വികൃതമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഷിക്കാഗോയിൽ ഇന്ത്യൻ വംശജരെയും ഹൈന്ദവ ക്ഷേത്രത്തെയും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതി തകർക്കപ്പെട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 19-Year-Old Arrested in US for Plotting Mass Shooting at Aurora Hindu Temple
Next Story