Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാസ്‌പോർട്ടും ഡി.എൻ.എയും വരെ തൂക്കി എഫ്.ബി.ഐ! ട്രംപിന്റെ മൂക്കിൻ തുമ്പിൽ ഇൽഹാൻ ഉമറിന്റെ തിരിച്ചുവരവ്

text_fields
bookmark_border
Ilhan Omar Wins Reelection in Minnesota Despite Federal Probe and Home Raid
cancel
camera_alt

ഇൽഹാൻ ഉമർ


മിനിയാപൊളിസ്: പൗരത്വ രേഖകളിലെ തിരിമറിയും സാമ്പത്തിക വെളിപ്പെടുത്തലുകളിലെ പൊരുത്തക്കേടുകളും സംബന്ധിച്ച് ഫെഡറൽ ക്രിമിനൽ അന്വേഷണങ്ങൾ നേരിടുന്നതിനിടയിലും, യു.എസ് ജനപ്രതിനിധി സഭയിലേക്ക് നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഉമറിന് ഉജ്ജ്വല വിജയം. അമേരിക്കയിലെ ഏറ്റവും ഉറച്ച ഡെമോക്രാറ്റിക് കോട്ടകളിലൊന്നായ മിനസോട്ടയിലെ അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും 30 വർഷത്തെ സർവീസ് പാരമ്പര്യമുള്ള മുൻ സ്റ്റേറ്റ് ട്രൂപ്പറുമായ ജോൺ നാഗലിനെ പരാജയപ്പെടുത്തി സൊമാലിയൻ വംശജയായ ഇൽഹാൻ ഉമർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 2018-ൽ യു.എസ് പ്രതിനിധി സഭയിലേക്ക് ചരിത്രത്തിലാദ്യമായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് മുസ്‌ലിം വനിതകളിൽ ഒരാളായ ഇൽഹാൻ ഉമർ, തെരഞ്ഞെടുപ്പ് ഘട്ടത്തിൽ നേരിട്ട കടുത്ത രാഷ്ട്രീയ പ്രതിസന്ധികളെയും ഫെഡറൽ ഏജൻസികളുടെ റെയ്ഡുകളെയും അതിജീവിച്ചാണ് വിജയം സ്വന്തമാക്കിയത്.

വോട്ടെടുപ്പിന് തൊട്ടുമുമ്പ് വാഷിംഗ്ടൺ വസതിയിൽ റെയ്ഡ്; പാസ്‌പോർട്ടും ഫോണും പിടിച്ചെടുത്തു

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്ന ഒക്ടോബർ 12-ന് ഇൽഹാൻ ഉമറിന്റെ വാഷിംഗ്ടൺ ഡി.സിയിലുള്ള വസതിയിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ അന്വേഷണ വിഭാഗമായ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് അപ്രതീക്ഷിത റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ ഇൽഹാനിന്റെ മൊബൈൽ ഫോൺ, പാസ്‌പോർട്ട്, കമ്പ്യൂട്ടർ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൂടാതെ ഡി.എൻ.എ സാമ്പിളുകളും ഏജൻസികൾ ശേഖരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇൽഹാനിന്റെ സഹോദരി സഹ്ര നൂറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇൽഹാൻ ഉമറോ അവരുടെ പിതാവോ യു.എസ് പൗരത്വത്തിന് അപേക്ഷിക്കുമ്പോൾ തെറ്റായ വിവരങ്ങൾ നൽകിയിരുന്നോ എന്നതിലാണ് നിലവിൽ ക്രിമിനൽ അന്വേഷണം നടക്കുന്നത്. 2009-ൽ ഇൽഹാൻ വിവാഹം കഴിച്ച ബ്രിട്ടീഷ് പൗരൻ അഹമ്മദ് നൂർ സെയ്ദ് എൽമി ഇൽഹാനിന്റെ സ്വന്തം സഹോദരനാണെന്നും, ഇമിഗ്രേഷൻ തട്ടിപ്പിനാണ് ഈ വിവാഹം നടത്തിയതെന്നുമുള്ള പഴയ ആരോപണങ്ങൾ ഇതിന് പിന്നാലെ വീണ്ടും തലപൊക്കി.

2016-ൽ ഒബാമ ഭരണകൂടത്തിന്റെ അവസാന കാലത്ത് എഫ്.ബി.ഐയും ഡി.എച്ച്.എസും ആരംഭിച്ച ഈ അന്വേഷണം 2021-ൽ ബൈഡൻ ഭരണകാലത്ത് അവസാനിപ്പിച്ചിരുന്നെങ്കിലും, നിലവിൽ വീണ്ടും സജീവമാക്കുകയായിരുന്നു. എന്നാൽ ഇൽഹാനിനെതിരെ ഇതുവരെ ഔദ്യോഗികമായി ക്രിമിനൽ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ilhan Omar Wins Reelection in Minnesota Despite Federal Probe and Home Raid
Next Story