Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്ഗാനിൽ പള്ളിയിൽ വെടിവെപ്പ്; ആറുപേർ കൊല്ലപ്പെട്ടു

text_fields
bookmark_border
അഫ്ഗാനിൽ പള്ളിയിൽ വെടിവെപ്പ്; ആറുപേർ കൊല്ലപ്പെട്ടു
cancel

ഇസ്‍ലാമാബാദ്: പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ ഷിയ പള്ളിയിൽ ആയുധധാരി നടത്തിയ വെടിവെപ്പിൽ ഇമാം ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. ഹെറാത്ത് പ്രവിശ്യയിലെ ഗുസാര ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇമാം സമാൻ പള്ളിയിൽ പ്രാർഥിക്കുന്നവർക്കുനേരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ മതീൻ ഖാനി പറഞ്ഞു. താലിബാന്റെ എതിരാളികളായ ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള സംഘം പതിവായി രാജ്യത്തെ സ്കൂളുകൾക്കും ആശുപത്രികൾക്കും ശിയാ പള്ളികൾക്കും നേരെ ആക്രമണം നടത്തുന്നുണ്ട്. ആക്രമണത്തെ മുൻ പ്രധാനമന്ത്രി ഹമീദ് കർസായി അപലപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shooting at mosque in Afghanistan; Six people were killed
Next Story