Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റ​ഷ്യ​ൻ ജ​ന​റ​ൽ​മാ​ർ​ക്ക് ബ്രി​ട്ടീ​ഷ് ഉ​പ​രോ​ധം; പുതിയ യുദ്ധ കമാൻഡറെ നിയമിച്ച് റഷ്യ

text_fields
bookmark_border
റ​ഷ്യ​ൻ ജ​ന​റ​ൽ​മാ​ർ​ക്ക് ബ്രി​ട്ടീ​ഷ് ഉ​പ​രോ​ധം; പുതിയ യുദ്ധ കമാൻഡറെ നിയമിച്ച് റഷ്യ
cancel
camera_alt

ജന. അലക്സാണ്ടർ ഡിവോർണികോവ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനൊപ്പം

Listen to this Article

മോസ്കോ: യു​ദ്ധ​ക്കു​റ്റം ന​ട​ത്തി​യ റ​ഷ്യ​ൻ സൈ​നി​ക​ർ​ക്കും ജ​ന​റ​ൽ​മാ​ർ​ക്കും പൊ​ലീ​സ് മ​ന്ത്രി കി​ത് മാ​ൽ​ത്തൂ​സി​നു​മെ​തി​രെ ​ഉ​പ​രോ​ധം ചു​മ​ത്തു​മെ​ന്ന് ബ്രി​ട്ട​ൻ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം യു​ക്രെ​യ്നി​ൽ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

ജോ​ൺ​സ​​ന്റെ സ​ന്ദ​ർ​ശ​നം സ​മ​യ​ബ​ന്ധി​ത​വും പ്രാ​ധാ​ന്യ​മേ​റി​യ​തു​മാ​ണെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റി​ന്റെ ഉ​പ​ദേ​ഷ്ടാ​വ് ഐ​ഹ​ർ ഴോ​വ്സ്ക്വ പ​റ​ഞ്ഞു. യു.​കെ പ്ര​ധാ​ന​മ​ന്ത്രി വെ​റും​കൈ​യോ​ടെ വ​ന്ന​ത​ല്ലെ​ന്നും സാ​മ്പ​ത്തി​ക-​സൈ​നി​ക സ​ഹാ​യ​മ​ട​ക്കം വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നും ഐ​ഹ​ർ സൂ​ചി​പ്പി​ച്ചു.

റ​ഷ്യ​ൻ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നാ​റ്റോ രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ളി​ൽ സ്ഥി​ര​മാ​യി സൈ​നി​ക​രെ വി​ന്യ​സി​ക്കു​മെ​ന്ന് നാ​റ്റോ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​ൻ​സ് സ്റ്റോ​ള​ൻ​ബ​ർ​ഗ് അ​റി​യി​ച്ചു. അ​തി​നി​ടെ, മാ​നു​ഷി​ക ഇ​ട​നാ​ഴി​ക​ൾ വ​ഴി 4500 പേ​രെ യു​ക്രെ​യ്ൻ ഒ​ഴി​പ്പി​ച്ചു. സൈ​നി​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ റ​ഷ്യ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

യു​ക്രെ​യ്നി​ൽ നി​ന്ന് പ​ലാ​യ​നം ചെ​യ്ത​വ​രു​ടെ എ​ണ്ണം 45ല​ക്ഷം ക​ട​ന്നു. ഇ​തി​ൽ 26 ല​ക്ഷം ആ​ളു​ക​ൾ പോ​ള​ണ്ടി​ലേ​ക്കും 6,86,000 പേ​ർ റു​മേ​നി​യ​യി​ലേ​ക്കു​മാ​ണ് പോ​യ​ത്.

അതേസമയം, യുക്രെയ്നിലെ സൈനിക നീക്കം പരാജപ്പെടുമെന്ന ഘട്ടം വന്നതോടെ റഷ്യ പുതിയ യുദ്ധകമാൻഡറെ നിയമിച്ചതായി യു.എസ്. സൈനിക രംഗത്ത് ഏറെ പരിശീലനം സിദ്ധീച്ച ജന. അലക്സാണ്ടർ ഡിവോർണികോവിനെയാണ്(60) പുതിയ കമാൻഡറായി നിയമിച്ചത്. സിറിയ പോലുള്ള രാജ്യങ്ങളിൽ ആക്രമണം നടത്തിയതിന്റെ പരിചയം മുൻനിർത്തിയാണ് നിയമനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Russia appoints new war commander
Next Story