Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈനികനെ ആക്രമിച്ച പ്രതിയെ പിടിച്ചതിൽ യു.എ.ഇക്ക് നന്ദിയറിയിച്ച് പുടിൻ

text_fields
bookmark_border
സൈനികനെ ആക്രമിച്ച പ്രതിയെ പിടിച്ചതിൽ യു.എ.ഇക്ക് നന്ദിയറിയിച്ച് പുടിൻ
cancel
camera_alt

വ്ലാദിമിർ പുടിൻ

Listen to this Article

ദുബൈ: റഷ്യൻ സൈനിക ഉദ്യോഗസ്ഥനെ വെടിവെച്ചതായി സംശയിക്കുന്നയാളെ ദുബൈയിൽ അറസ്റ്റ് ചെയ്തതിൽ യു.എ.ഇക്ക് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നന്ദി അറിയിച്ചു. ശനിയാഴ്ച രാത്രി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് പുടിൻ നന്ദി അറിയിച്ചതെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പിടിയിലായ റഷ്യൻ പൗരനെ ദുബൈയിൽ നിന്ന് മോസ്കോക്ക് കൈമാറിയിട്ടുണ്ട്.

റഷ്യൻ സൈനിക ഇന്റലിജൻസ് ഏജൻസിയായ ജി.ആർ.യുവിന്റെ ഡെപ്യൂട്ടി മേധാവി ലഫ്. ജനറൽ വ്ലാദിമിർ അലക്സേയേവിനെ ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന് സംശയിക്കുന്നയാളാണ് പിടിയിലായത്.

റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ത്രിരാഷ്ട്ര ചർച്ചകൾക്ക് യു.എ.ഇ ആതിഥേയത്വം വഹിച്ചുവരുന്നുണ്ട്. കഴിഞ്ഞ ആഴ്ച രണ്ടാംഘട്ട ചർച്ച അവസാനിച്ചിരുന്നു. ഇതിൽ റഷ്യയും യുെക്രയ്നും തമ്മിൽ 314 തടവുകാരെ കൈമാറുന്നതിന് ധാരണയായിരുന്നു. റഷ്യയും യുക്രെയ്‌നും തമ്മിൽ ഇതുവരെ 17 തടവുകാരുടെ കൈമാറ്റങ്ങൾക്ക് യു.എ.ഇ മധ്യസ്ഥത വഹിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി 4,641 പേർ മോചിപ്പിക്കപ്പെട്ടിട്ടുമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Putin thanks UAE for arresting suspect who attacked soldier
Next Story