എന്തു വില കൊടുത്തും ഒളിമ്പിക്സ് 2021ൽ നടക്കണം -ജപ്പാൻ ഒളിമ്പിക്സ് മന്ത്രി
text_fieldsടോക്യോ: മാറ്റിവെച്ച ഒളിമ്പിക്സ് എന്തുതന്നെയായാലും 2021ൽ നടക്കണമെന്ന് ജപ്പാൻ ഒളിമ്പിക്സ് മന്ത്രി സെയ്കോ ഹാഷിമോട്ടോ. ഇൗ വർഷം ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് മാർച്ചിൽ ഒരു വർഷത്തേക്ക് മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
കോവിഡോടു കൂടിയോ കോവിഡ് ഇല്ലാതെയോ ഒളിമ്പിക്സ് നടത്തുമെന്ന് തിങ്കളാഴ്ച ചേർന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
ഒളിമ്പിക്സുമായി ബന്ധപ്പെട്ട തയാറെടുപ്പുകൾക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും കായിക താരങ്ങൾ അടുത്ത വർഷത്തേക്ക് വേണ്ടി പരിശ്രമത്തിലാണെന്നും ഹാഷിമോട്ടോ പറഞ്ഞു. എന്തുവിലകൊടുത്തും നമ്മൾക്ക് ഗെയിംസ് നടത്തണം. കൊറോണ വൈറസിനെതിരായ മുൻകരുതലുകൾ കൈക്കൊള്ളുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്സ് ഗെയിംസ് ലളിതമായാണ് നടത്തുകയെന്ന് ടോക്യോ 2020 ചീഫ് എക്സിക്യൂട്ടിവ് തോഷിറോ മ്യുട്ടോ നേരത്തേ വ്യക്തമാക്കിയിരുന്നു.

