Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പുതിയ പാപ്പ

text_fields
bookmark_border
ലിയോ പതിനാലാമൻ എന്നറിയപ്പെടും
റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പുതിയ പാപ്പ
cancel
camera_alt

പുതിയ മാർപാപ്പ സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിൽ എത്തിയപ്പോൾ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭക്ക് പുതിയ പാപ്പയെ തെരഞ്ഞെടുത്തു. അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് ആണ് പുതിയ പാപ്പ. ലൂയി പതിനാലാമൻ എന്ന് അദ്ദേഹം അറിയപ്പെടും.

പുതിയ പാപ്പ സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിൽ

കോൺക്ലേവിലെ രണ്ടാം ദിനത്തിൽ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ പാപ്പയെ തെരഞ്ഞെടുത്തത്. ഇക്കാര്യം ലോകത്തെ അറിയിച്ച് സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്ത പുക ഉയരുകയായിരുന്നു. തുടർന്ന് കാത്തിരിപ്പിനൊടുവിൽ പുതിയ പാപ്പ സ്ഥാ​ന​വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞ് സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിൽ എത്തി വിശ്വാസികളെ കാണുകയും ചെയ്തു.

പുതിയ പാപ്പയെ തെരഞ്ഞെടുത്തതായി അറിയിച്ച് വെളുത്ത പുക ഉയരുന്നു

അമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് അദ്ദേഹം. 1955 സെപ്റ്റംബര്‍ 14-ന് ഷിക്കാഗോയിലാണ് ജനനം. 2023ൽ കര്‍ദിനാളായി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New pope chosen
Next Story