Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളെ ഇറുക്കിയ ഞണ്ടിനെ ജീവനോടെ വിഴുങ്ങി പിതാവിന്‍റെ പ്രതികാരം; പിന്നീട് സംഭവിച്ചത്...

text_fields
bookmark_border
മകളെ ഇറുക്കിയ ഞണ്ടിനെ ജീവനോടെ വിഴുങ്ങി പിതാവിന്‍റെ പ്രതികാരം
cancel

ബെയ്ജിങ്: മകളെ ഇറുക്കിയ ഞണ്ടിനെ ജീവനോടെ വിഴുങ്ങിയ പിതാവ് ആശുപത്രിയിൽ. കിഴക്കൻ ചൈനയിലെ സെജിയാംങിലെ 39 കാരനായ 'ലു' എന്നയാളാണ് ഞണ്ടിനോട് 'പ്രതികാരം' വീട്ടിയത്. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം കടുത്ത നടുവേദനയുമായി ലു ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ നെഞ്ച്, വയറ്, കരൾ, ദഹനവ്യവസ്ഥ എന്നിവയിൽ ചില തകരാറുകൾ ഉള്ളതായി ബോധ്യമായി.

പക്ഷെ, രോഗത്തിന്‍റെ കൃത്യമായ കാരണം തിരിച്ചറിയാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. 'അലർജിക്ക് കാരണമാകുന്നതോ അസാധാരണമായതോ ആയ എന്തെങ്കിലും കഴിച്ചിട്ടുണ്ടോ എന്ന് അദ്ദേഹത്തോട് ആവർത്തിച്ച് ചോദിച്ചു. ഇല്ലെന്നായിരുന്നു ലുവിന്‍റെ മറുപടി'- ലു ചികിത്സ തേടിയ ആശുപത്രിയിലെ ദഹനവ്യവസ്ഥ വിഭാഗം ഡയറക്ടർ ഡോക്ടർ കാവോ ക്വിയാൻ പറഞ്ഞു.

തുടർന്ന്, ലുവിന്റെ ഭാര്യയാണ് ഞണ്ടിനെ തിന്ന സംഭവം ഡോക്ടർമാരോട് ആദ്യം പറഞ്ഞത്. അതിനുശേഷം ലുവും ഇക്കാര്യം സമ്മതിച്ചു. 'എന്തിനാണ് ഞണ്ടിനെ കഴിച്ചത് എന്ന ചോദ്യത്തിന് തന്റെ മകളെ ഉപദ്രവിച്ചതിനുള്ള പ്രതികാരമാണിതെന്നാണ് ലു പറഞ്ഞത്' -ആശുപത്രി ഡയറക്ടർ വ്യക്തമാക്കി.

ഡോക്ടർമാർ ലുവിന്റെ രക്ത സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. ഞണ്ടിനെ ഭക്ഷിച്ചതോടെ ഇയാൾക്ക് അണുബാധയേറ്റതായി കണ്ടെത്തി. ചികിത്സക്ക് ശേഷം സുഖം പ്രാപിച്ച ലു ആശുപത്രി വിട്ടെങ്കിലും പരിശോധനകൾക്ക് എത്താൻ ഡോക്ടർമാർ നിർദേശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man In China Eats Live Crab As "Revenge" After It Pinched His Daughter: Report
Next Story