Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിൽ വാഹന പരിശോധനക്കിടെ വെടിയേറ്റ് വനിതാ ഓഫിസര്‍ കൊല്ലപ്പെട്ടു; മറ്റൊരു ഓഫിസര്‍ ഗുരുതരാവസ്ഥയില്‍

text_fields
bookmark_border
യു.എസിൽ വാഹന പരിശോധനക്കിടെ വെടിയേറ്റ് വനിതാ ഓഫിസര്‍ കൊല്ലപ്പെട്ടു; മറ്റൊരു ഓഫിസര്‍ ഗുരുതരാവസ്ഥയില്‍
cancel

ചിക്കാഗൊ: യു.എസിലെ ചിക്കാഗൊയിൽ വാഹന പരിശോധനക്കിടയിലുണ്ടായ വെടിവെപ്പിൽ വനിതാ ഓഫിസർ കൊല്ലപ്പെട്ടു. ചിക്കാഗൊ സൗത്ത് സൈഡില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. എല്ലാ ഫ്രഞ്ച് (29) എന്ന ഓഫിസറാണ് കൊല്ലപ്പെട്ടത്. മറ്റൊരു ഓഫിസര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പൊലീസ് തിരിച്ചു വെടിവെച്ചതിനെ തുടര്‍ന്ന് കാറിലുണ്ടായിരുന്ന മൂന്നുപേരില്‍ ഒരാള്‍ക്കു പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലപ്പെട്ട വനിതാ ഓഫിസര്‍ മൂന്നരവര്‍ഷം മുമ്പാണ് ചിക്കാഗൊ പൊലീസില്‍ ചേര്‍ന്നത്. പരിക്കേറ്റ 39 വയസ്സുള്ള ഓഫിസറുടെ നില ഗുരുതരമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - lady police officer killed in us firing
Next Story