Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെന്നിഫർ ലോപസിന് ലോസ് ആഞ്ചലസിലെ വീട് വിൽപന നടത്തി ഇഷ അംബാനി; വിറ്റത് കോടികൾക്ക്...

text_fields
bookmark_border
Isha Ambani, Jennifer Lopez
cancel

ലോസ് ആഞ്ചലസ്: മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ലോസ് ആഞ്ചലസിലെ തന്റെ വീട് വിൽപന നടത്തിയതായി റിപ്പോർട്ട്. 38000 ചതുരശ്ര അടിയുള്ള ആഡംബര വീട് 12കിടപ്പുമുറികളുള്ളതാണ്. ജിമ്മും സ്പായും സലൂണും ഇൻഡോർ ബാഡ്മിന്റൺ കോർട്ടുമൊക്കെയായി വിവിധ സൗകര്യങ്ങളുള്ള വീട് വാങ്ങിയത് ആരാണെന്നതാണ് ശ്രദ്ധേയം.

ലോക പ്രശസ്ത അമേരിക്കൻ ഗായികയും നർത്തകിയും അഭിനേത്രിയുമൊക്കെയായ ജെന്നിഫർ ലോപസും പങ്കാളി ബെൻ അഫ്ലെക്കുമാണ് ഇഷ അംബാനിയുടെ വീട് വാങ്ങിയത്. ഡ്രൈവ് ബെവർലി ഹിൽസിലെ വാലിങ്ഫോഡിലാണ് ഇഷയും ഭർത്താവ് ആനന്ദ് പിരമലും ലോസ് ആഞ്ചലസിൽ വീട് വാങ്ങിയിരുന്നത്. മാതാവ് നിത അംബാനിക്കൊപ്പം ഏറെക്കാലം ഇഷ ഈ വീട്ടിൽ താമസിച്ചിരുന്നു. കുടുംബത്തിന്റെ ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കുമൊക്കെ ഇവിടം വേദിയായിരുന്നു.


വൻ തുകക്കാണ് വീട് വിറ്റതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 61 ദശലക്ഷം ഡോളർ (ഏകദേശം 508 കോടി രൂപ) യാണ് ജെന്നിഫർ ലോപസും ബെൻ അഫ്‍ലകും വീടിനായി ഇഷക്ക് നൽകിയത്.

‘ജെലോ’ എന്ന പേരിലാണ് ജെന്നിഫർ ലോപസ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ‘നൃത്ത രാജ്ഞി’ എന്ന വിശേഷണമുള്ള ജെന്നിഫറിന് ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുണ്ട്. 10 ലക്ഷം അമേരിക്കൻ ഡോളർ പ്രതിഫലം വാങ്ങുന്ന ആദ്യ അഭിനേത്രി കൂടിയാണ് ജെന്നിഫർ. സെലിന എന്ന ഗായികയുടെ ജീവചരിത്ര ചിത്രത്തിൽ സെലിനയായി അഭിനയിച്ചതോടെയാണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്. പ്രശസ്ത ഹോളിവുഡ് ഫിലിംമേക്കറായ ബെൻ അഫ്ലകിന് രണ്ടു തവണ ഓസ്കാർ അവാർഡ് ലഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Isha Ambani sells her home to Jennifer Lopez
Next Story