അന്താരാഷ്ട്ര വിഷയങ്ങളിൽ സ്വന്തം നിലപാട് സ്വീകരിക്കാൻ ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ട് -അമേരിക്ക
text_fieldsവാഷിങ്ടൺ: മിഡിലീസ്റ്റിൽ ഉൾപ്പെടെ ലോകത്തെ ഏത് പ്രതിസന്ധികളിലും സ്വന്തം നിലപാട് സ്വീകരിക്കാൻ ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അമേരിക്ക. ഇസ്രായേലുമായും ഫലസ്തീനുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഇന്ത്യക്ക് മിഡിലീസ്റ്റിലെ സംഘർഷം പരിഹരിക്കാൻ കഴിയുമെന്ന് അമേരിക്ക കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് ദേശീയ സുരക്ഷാ കൗൺസിലിലെ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് കോഓഡിനേറ്റർ ജോൺ കിർബി ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനവേളയിൽ ഇക്കാര്യം വ്യക്തമായതാണ്. എന്നാൽ, ലോകത്തെ വിവിധ വിഷയങ്ങളിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഇന്ത്യൻ സർക്കാരും പ്രധാനമന്ത്രിയുമാണ് തീരുമാനിക്കേണ്ടതെന്ന് ജോൺ കിർബി ചൂണ്ടിക്കാട്ടി.

