Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേലിൽ മിന്നൽ സന്ദർശനം നടത്തി യു.എസ് പ്രതിരോധ സെക്രട്ടറി; നെതന്യാഹുവുമായി കൂടിക്കാഴ്ച നടന്നെന്ന് റിപ്പോർട്ട്

text_fields
bookmark_border
ഇസ്രായേലിൽ മിന്നൽ സന്ദർശനം നടത്തി യു.എസ് പ്രതിരോധ സെക്രട്ടറി; നെതന്യാഹുവുമായി കൂടിക്കാഴ്ച നടന്നെന്ന് റിപ്പോർട്ട്
cancel
camera_alt

ബിന്യമിൻ നെതന്യാഹു, പീറ്റ് ഹെഗ്സെത്ത് (ഫയൽ ചിത്രം)

തെൽ അവീവ്: ഇസ്രായേലിൽ നിർണായക പൊതുതെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇസ്രായേലിലെത്തി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. തിങ്കളാഴ്ചയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതെന്ന് പ്രമുഖ വാർത്താ ഏജൻസിയായ 'ആക്സിയോസ്' റിപ്പോർട്ട് ചെയ്തത്.

അതേസമയം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയായ പീറ്റ് ഹെഗ്സെത്തിന്റെ സന്ദർശനത്തെക്കുറിച്ചോ, ചർച്ച ചെയ്ത വിഷയങ്ങളെക്കുറിച്ചോ പെന്റഗണോ വാഷിങ്ടണിലെ ഇസ്രായേൽ എംബസിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്രായേലിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഹെഗ്സെത്തിന്റെ സന്ദർശനം.

നെതന്യാഹു ഇസ്രായേലിനെ ഒരിക്കലും കൈവിടില്ലെന്നും, ഇറാന്റെ ഭീഷണിക്കെതിരെയുള്ള പോരാട്ടത്തിൽ അദ്ദേഹം നൽകുന്ന പിന്തുണ മഹത്തരമാണെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ കുറിച്ചിരുന്നു. 2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തിനും അതിനുശേഷമുള്ള ഗസ്സ വംശഹത്യക്കും ശേഷം ഇസ്രായേലിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

അതേസമയം, യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാൻ വിസമ്മതിച്ചിട്ടുണ്ട്. താൻ അമേരിക്കൻ തെരഞ്ഞെടുപ്പുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇസ്രായേലിലെ ആഭ്യന്തര തെരഞ്ഞെടുപ്പുകളിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു വാൻസിന്റെ നിലപാട്.

ഇതിനിടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് ഇസ്രായേലിലെ സയണിസ്റ്റ് പ്രതിപക്ഷ കക്ഷികൾ തമ്മിൽ നിർണായക കരാർ ഒപ്പുവെച്ചിട്ടുണ്ട്. സെപ്റ്റംബർ 26ന് പ്രതിപക്ഷ നേതാവ് യായർ ലാപിഡിന്റെ തെൽ അവിവിലുള്ള വസതിയിൽലാണ് അഞ്ച് പ്രമുഖ പ്രതിപക്ഷ നേതാക്കൾ അക്രമരഹിത കരാറിൽ ഒപ്പുവെച്ചത്.

രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ തരണം ചെയ്യാനും പുനർനിർമാണത്തിനുമായി ഒരു സയണിസ്റ്റ്, രാഷ്ട്രതന്ത്രജ്ഞ സർക്കാർ രൂപവത്കരിക്കുക എന്നതാണ് പ്രത്യയശാസ്ത്രപരമായ ഭിന്നതകൾ മാറ്റിവെച്ചുകൊണ്ടുള്ള ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hegseth reportedly meets with Netanyahu during secret visit to Israel
Next Story