Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രഞ്ച് പ്രക്ഷോഭം: ആഭ്യന്തര മന്ത്രിയുടെ രാജി നിരസിച്ച് ഇമ്മാനുവൽ മാക്രോൺ

text_fields
bookmark_border
ഫ്രഞ്ച് പ്രക്ഷോഭം: ആഭ്യന്തര മന്ത്രിയുടെ രാജി നിരസിച്ച് ഇമ്മാനുവൽ മാക്രോൺ
cancel
camera_alt

ഇമ്മാനുവൽ മാക്രോണും ആഭ്യന്തര  മന്ത്രി ലോറന്റ് നുനെസും

പാരിസ്: ഫ്രാൻസിലുടനീളം ഉണ്ടായ പ്ര​ക്ഷോഭങ്ങളെ തുടർന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് സമർപ്പിച്ച രാജി കത്ത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നിരസിച്ചു. രാജ്യത്ത് നിലവിൽ ക്രമസമാധാനം തിരികെ കൊണ്ടുവരുന്നതിനും പൊലീസിനും സുരക്ഷാ സേനകൾക്കുമിടയിൽ ശക്തമായ നേതൃത്വവും കമാൻഡ് ശൃംഖലയും നിലനിർത്തുന്നതിനും നുനെസ് പദവിയിൽ തുടരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി വ്യക്തമാക്കി.

വർധിച്ചുവരുന്ന ജീവിതച്ചെലവ്, കാര്യക്ഷമമല്ലാത്ത പൊതുസേവനങ്ങൾ, വിദ്യാലയങ്ങളുടെ ശോചനീയാവസ്ഥ എന്നിവയിൽ പ്രതിഷേധിച്ച് ഉയർന്ന പൊതുജനരോഷമാണ് രാജ്യത്തുടനീളം വലിയ പ്രക്ഷോഭങ്ങൾക്കും അക്രമങ്ങൾക്കും വഴിവെച്ചത്. ജനങ്ങളുടെ അതൃപ്തി തെരുവുകളിലേക്ക് പടരുകയും പെട്ടെന്ന് തന്നെ വലിയ അക്രമ സംഭവങ്ങളായി മാറുകയുമായിരുന്നു.

ശനിയാഴ്ച ആരംഭിച്ച രാജ്യവ്യാപക പ്രതിഷേധങ്ങൾ പലയിടത്തും അക്രമാസക്തമായ കലാപമായി മാറി. പ്രധാന നഗരങ്ങളിൽ അക്രമികൾ പൊലീസുമായി ഏറ്റുമുട്ടുകയും നഗരസഭാ കാര്യാലയങ്ങൾക്ക് തീയിടുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെടുകയും കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തതോടെ പലയിടത്തും സ്ഥിതിഗതികൾ നിയന്ത്രണതീതമായി.

ഞായറാഴ്ച പാരിസിലും മാർസെയിലും സമാനമായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ബിസിനസ് സ്ഥാപനങ്ങളും കടകളും കൊള്ളയടിക്കാനുള്ള ശ്രമങ്ങൾ തടയാൻ കലാപവിരുദ്ധ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും അടക്കമുള്ള കർശന നടപടികളിലേക്ക് കടന്നു. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത്, കൊള്ളക്കാരെയും അക്രമികളെയും അടിച്ചമർത്താൻ കൂടുതൽ ശക്തമായ പുതിയ പദ്ധതികൾ അടിയന്തരമായി രൂപീകരിക്കാൻ പ്രസിഡന്റ് മാക്രോൺ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ ഫ്രാൻസിലെ പ്രതിഷേധങ്ങളിൽ രൂക്ഷമായ അമർഷം രേഖപ്പെടുത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രംഗത്തെത്തി. റിപ്പബ്ലിക്കിനെ തകർക്കാനുള്ള ശ്രമമാണ് അക്രമികളുടെ ലക്ഷ്യമെന്നും, കലാപകാരികൾ തങ്ങളുടെ കുറ്റകൃത്യങ്ങൾക്ക് കനത്ത വില നൽകേണ്ടിവരുമെന്നും മാക്രോൺ വ്യക്തമാക്കി.

അതേസമയം, പ്രസിഡന്റിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. ഫ്രഞ്ച് സർക്കാറിന്റെ ഭരണപരാജയമാണ് ഇത്തരം സംഭവങ്ങൾക്ക് കാര്യമെന്നും ക്രമസമാധാനം ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നും ഇടത് പക്ഷ പ്രസിഡന്റ് സ്ഥാനാർഥി ജീൻ-ലൂക്ക് മെലെൻചോൺ കുറ്റപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - France's Macron declines interior minister's offer to resign
Next Story