Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഞ്ചാബിലുടനീളം നടന്ന നിരവധി ഭീകരാക്രമണങ്ങൾ: പ്രതിയെ അറസ്റ്റ് ചെയ്ത് എഫ്.ബി.ഐ
text_fieldsbookmark_border
ന്യൂയോർക്: പഞ്ചാബിലുടനീളം നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ പൊലീസ് തിരയുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് അമേരിക്കൻ അന്വേഷണ ഏജൻസി എഫ്.ബി.ഐ.
പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുമായി സഹകരിച്ചെന്ന് ആരോപണമുള്ള ഹർപ്രീത് സിങ് എന്ന ഹാപ്പി പാസിയ എന്ന ജോറയെ ആണ് കുടിയേറ്റ- കസ്റ്റംസ് വിഭാഗവുമായി സഹകരിച്ച് യു.എസ് നഗരമായ സാക്രമന്റോയിൽ എഫ്.ബി.ഐ പിടികൂടിയത്.
രണ്ട് അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ബന്ധമുള്ള ഹർപ്രീത് നിയമവിരുദ്ധമായാണ് യു.എസിലെത്തിയതെന്നും പിടികൂടാതിരിക്കാൻ എളുപ്പം കളയാവുന്ന ഫോണുകളാണ് ഉപയോഗിച്ചിരുന്നതെന്നും എഫ്.ബി.ഐ എക്സിൽ കുറിച്ചു.
Next Story

