Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാരിയെ മടക്കിക്കൊണ്ടു വരുമോ എന്ന് വിദ്യാർഥികൾ; ചിരിയിൽ ഉത്തരമൊതുക്കി ചാൾസ് രാജാവ്

text_fields
bookmark_border
King Charles, prince Harry
cancel

ലണ്ടൻ: ഹാരി രാജകുമാരനെ ബ്രിട്ടനിലേക്ക് മടക്കിക്കൊണ്ടുവരുമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ചാൾസ് രാജാവ്. കിഴക്കൻ ലണ്ടനിലെ യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു ചാൾസ്. അപ്പോഴാണ് വിദ്യാർഥികളിലൊരാൾ താങ്കൾ ഹാരിയെ മടക്കിക്കൊണ്ടുവരുമോ എന്ന് ചോദിച്ചത്. 'ആരെ' എന്നായിരുന്നു ആദ്യം ചാൾസിന്റെ ചോദ്യം. പിന്നീട് ചോദ്യം മനസിലായപ്പോൾ ചിരിക്കുകയാണ് ചാൾസ് ചെയ്തത്.

അടുത്തിടെയാണ് ചാൾസും ഹാരിയും തമ്മിലുള്ള ബന്ധം വഷളായത്. 2018ലായിരുന്നു മേഗൻ മാർക്കിളും ഹാരിയും തമ്മിലുള്ള വിവാഹം. വിവാഹ ശേഷമാണ് ഹാരി രാജകുടുംബത്തിൽ നിന്നകന്നത്. ചാൾസ് രാജാവിന്റെ കിരീട ധാരണം അടുത്ത മേയിലാണ് നടക്കുക. എന്നാൽ ഹാരിയും കുടുംബവും ചടങ്ങിൽ പ​ങ്കെടുക്കുമോ എന്ന കാര്യം ഉറപ്പില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fan Asks King Charles To "Bring Back Harry". This Is How He Reacted
Next Story