Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നരവംശ ശാസ്​ത്രജ്ഞ സബ മഹ്​മൂദ്​ അന്തരിച്ചു

text_fields
bookmark_border
നരവംശ ശാസ്​ത്രജ്ഞ സബ മഹ്​മൂദ്​ അന്തരിച്ചു
cancel

​കാലിഫോർണിയ: പ്രമുഖ നരവംശ ശാസ്​ത്രജ്ഞ സബ മഹ്​മൂദ്​ (56) അന്തരിച്ചു. 1962ൽ പാകിസ്​താനിലെ ലാഹോറിൽ ജനിച്ച അവർ 1981ൽ പഠനാവശ്യാർഥം​ യു.എസിൽ എത്തി​. സ്​റ്റാൻഫോഡ്​ സർവകലാശാലയിൽനിന്നും പിഎച്ച്​.ഡി നേടിയ സബ മഹ്​മൂദ്​, 2004 മുതൽ കാലിഫോർണിയ സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ അധ്യാപികയായി പ്രവർത്തിച്ചുവരുകയായിരുന്നു.

സെക്കുലറിസം, പൊതുമണ്ഡലത്തിലെ മതം എന്നിവ വിഷയമാക്കി റിലീജിയസ്​ ഡിഫറൻസ്​ ഇൻ എ സെക്കുലർ ഏജ്​: എ മൈനോറിറ്റി റിപ്പോർട്ട്​, പൊളിറ്റിക്​സ്​ ഒാഫ്​ പയറ്റി: ദ ഇസ്​ലാമിക്​ റിവൈവൽ ആൻഡ്​ ദ ​െഫമിനിസ്​റ്റിക്​ സബ്​ജക്​ട്​ എന്നീ കൃതികളും, വിവിധ വിഷയങ്ങളിലായി ഒ​േട്ടറെ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്​. കാലിഫോർണിയ സർവകലാശാലയിലെ അസിസ്​റ്റൻറ്​ ​പ്രഫസറും നരവംശ ശാസ്​ത്രജ്ഞനുമായ ചാൾസ്​ ഹിർശ്​കിന്ദ്​ ഭർത്താവാണ്​. മകൻ: നമീർ ഹിർശ്​കിന്ദ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saba Mahmood, scholar of modern Egypt, loses battle with cancer- World news
Next Story