ഹാരി രാജകുമാരനും ഭാര്യയും രാജകീയ പദവികളിൽ നിന്ന് പടിയിറങ്ങുന്നു
text_fields
bookmark_border
ലണ്ടൻ: ബ്രിട്ടനിലെ സക്സസ് പ്രഭു ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിലും രാജകീയ അധികാരവും പദവിയും ഉപേക്ഷിക് കുന്നു. വടക്കൻ അമേരിക്കയിൽ കൂടുതൽ സമയം ചെലവഴിക്കാനാണ് ദമ്പതികളുടെ തീരുമാനം. ബുധനാഴ്ചയാണ് ബ്രിട്ടനെ ഞെട്ട ിച്ച പ്രഖ്യാപനം പുറത്തു വന്നത്. രാജകീയ ജീവിതത്തിേൻറയും കുടുംബത്തിനുള്ളിലെ അഭിപ്രായ ഭിന്നതകളുടേയും സമ്മർദ ്ദത്തിലാണ് ഹാരി രാജകുമാരനെന്ന് വാർത്തകളുണ്ടായിരുന്നു.
ബ്രിട്ടീഷ് രാജ്ഞിക്കുള്ള പൂർണ പിന്തുണ തുടർന്ന ുകൊണ്ടു തന്നെ രാജകുടുംബത്തിലെ ‘മുതിർന്ന’ അംഗങ്ങളെന്ന നിലയിൽ നിന്ന് തങ്ങൾ പടിയിറങ്ങാൻ ഉദ്ദേശിക്കുകയാണെന്ന ് ബക്കിങ്ഹാം പാലസ് പുറത്തു വിട്ട പ്രസ്താവനയിൽ ഹാരി രാജകുമാരൻ പറയുന്നു. സാമ്പത്തികമായി സ്വതന്ത്രമാവാനാണ ് പുതിയ തീരുമാനമെന്നാണ് അദ്ദേഹം നൽകുന്ന വിശദീകരണം.
യു.കെയിലും നോർത്ത് അമേരിക്കയിലുമായി സമയം ചെലവഴിക ്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഹാരി രാജകുമാരനും സഹോദരൻ പ്രിൻസ് വില്ല്യമും വ്യത്യസത വഴികളിലാണെന്നും അവർ തമ്മിലുള്ള ബന്ധത്തിൽ ചില അസ്വാരസ്യങ്ങളുണ്ടെന്നും അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു.
പാപ്പരാസികൾ നിരന് തരം പിന്തുടരുന്നതും മാധ്യമ ശ്രദ്ധയിൽ ജീവിതം മന്നോട്ടു കൊണ്ടുപോകുന്നതിലും മേഗൻ മാർക്കിൾ സമ്മർദ്ദം അനുഭവിച്ചതായും വാർത്തകളുണ്ടായിരുന്നു.