സഹോദരൻ വില്യമുമായി ചില പ്രശ്നങ്ങളുണ്ടെന്ന് ഹാരി രാജകുമാരൻ
text_fieldsലണ്ടൻ: താനും സഹോദരൻ വില്യം രാജകുമാരനുമായി ചില പ്രശ്നങ്ങളുണ്ടെന്ന് ഹാരി രാജകുമാരൻ അംഗീകരിച്ചു. തങ്ങളുടെ ബന്ധത്തിൽ നല്ലതും മോശവുമായ കാലമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ടി.വി ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈയടുത്ത് ഭാര്യ മെഗൻ മാർക്ളുമൊത്തുള്ള ദക്ഷിണാഫ്രിക്കൻ യാത്രക്കിടെ സംസാരിക്കവെ, ‘ഞങ്ങൾ എക്കാലവും സഹോദരന്മാരായിരിക്കുമെന്ന്’ ഹാരി പറഞ്ഞിരുന്നു.
പ്രത്യേകിച്ച് കാരണമൊന്നുമില്ലാത്ത അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. മെഗൻ പ്രിൻസിെൻറ ഭാര്യ കെയ്റ്റ് മിഡിൽടണുമായി തർക്കമുണ്ടായതായും വാർത്തയുണ്ടായിരുന്നു. ഹാരിയെ വിവാഹം ചെയ്യുന്നതിൽനിന്ന് തന്നെ ബ്രിട്ടീഷ് സുഹൃത്തുക്കൾ വിലക്കിയിരുന്നതായി അവർ വ്യക്തമാക്കിയിരുന്നു. യു.കെയിലെ ടാേബ്ലായിഡുകൾ വിവാഹത്തോടെ നിങ്ങളുടെ ജീവിതം തകർക്കും എന്നാണ് അവർ പറഞ്ഞിരുന്നത്. കഴിഞ്ഞ വർഷത്തെ വിവാഹത്തിന് പിന്നാലെ ഇത് വ്യക്തമാവുകയും ചെയ്തു. യു.കെ ടാേബ്ലായിഡ് ആയ ‘മെയിലി’നെതിരെ ദമ്പതികൾ സ്വകാര്യതലംഘനം ആരോപിച്ച് പരാതിയും നൽകിയിരുന്നു.
