ഇതൊന്നു വായിക്കൂ; ഒന്നരലക്ഷം സമ്മാനം
text_fieldsപാരിസ്: ദുരൂഹമായൊരു ശിലയിലെ ലിഖിതങ്ങൾ ഫ്രഞ്ച് ഗ്രാമവാസികളുടെ ഉറക്കംകെടുത് താൻ തുടങ്ങിയിട്ട് നാളേറെയായി. അതുവായിച്ചെടുക്കാൻ പലതരത്തിലും അവർ ശ്രമിച്ചു, നട ന്നില്ല. ഒടുവിൽ അവർ ലോകത്തിെൻറ സഹായം തേടി. ഈ ലിഖിതങ്ങൾ വായിച്ചുതന്നാൽ 2,240 ഡോളർ (ഏതാണ്ട് ഒന്നര ലക്ഷം രൂപ) സമ്മാനമായി നൽകാം.
ഉത്തര പശ്ചിമ ഫ്രാൻസിലെ ബ്രിട്ടാനിക്ക് സമീപത്തെ പ്ലുഗാസെൽ ഡൂലാസ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിന് പുറത്തെ ഒരു പാറയിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ലിഖിതമുള്ളത്. അക്ഷരങ്ങളും ചിഹ്നങ്ങളും അടങ്ങിയതാണ് ലിഖിതം. ചിഹ്നങ്ങളിൽ ഒരു ബോട്ടിെൻറ രൂപവുമുണ്ട്. പക്ഷേ, ഭാഷ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
പഴയ ബാസ്ക് ഭാഷയാണെന്നും അതല്ല, പ്രാചീന ബ്രെറ്റൺ ആണെന്നും പറയുന്നവരുണ്ട്. മൂന്നോ നാലോ വർഷം മുമ്പാണ് ഈ ശില നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. സാധാരണക്കാർ, ചരിത്രകാരൻമാർ, പണ്ഡിതർ, ഭാഷാശാസ്ത്രജ്ഞർ, വിദ്യാർഥികൾ തുടങ്ങി ആർക്കും ഗ്രാമവാസികളുടെ വെല്ലുവിളി സ്വീകരിക്കാം.
