Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹല്ലാ ബോൽ, ഹല്ലാ ബോൽ; ഡൽഹി കലാപത്തിൽ പ്രതിഷേധവുമായി യൂറോപ്പും -VIDEO
text_fieldsbookmark_border
ബെർലിൻ: ഡൽഹി കലാപത്തിൽ പ്രതിഷേധവുമായി യൂറോപ്പും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരാണ് പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തിയത്. ലണ്ടൻ, ബ്രസൽസ്, ജെനീവ, ഹേഗ്, നെതർലൻഡ്, ബെർലിൻ, പാരിസ്, സ്റ്റോക്ക്ഹോം തുടങ്ങി പതിനഞ്ചോളം നഗരങ്ങലിലായിരുന്നു പ്രതിഷേധം.
വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് നേതൃത്വം നൽകിയത്. ഡൽഹി കലാപത്തിന് മൗനാനുവാദം നൽകിയ പൊലീസ് നടപടിയെ പ്രതിഷേധക്കാർ വിമർശിച്ചു. ആസാദി മുദ്രാവാക്യങ്ങൾ മുഴക്കി സമാധാനപരമായിരുന്നു പ്രതിഷേധം. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് മുമ്പിലായിരുന്നു പ്രകടനങ്ങൾ അരങ്ങേറിയത്.
Next Story
