Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2024ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നൽകി ട്രംപ്

text_fields
bookmark_border
Former US President Donald Trump
cancel

വാഷിങ്ടൺ: 2024ലെ തെരഞ്ഞെടുപ്പിൽ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നൽകി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെക്‌സസിൽ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയം ഇനിയും ട്രംപ് അംഗീകരിച്ചിട്ടില്ല.

'രണ്ട് തവണ ഞാൻ മത്സരിച്ചു. രണ്ട് തവണയും വിജയിച്ചു. ആദ്യത്തേതിനേക്കാൾ മികച്ച വിജയം രണ്ടാമത്തേതിൽ നേടി. 2016-ൽ ലഭിച്ചതിനേക്കാൾ ദശലക്ഷക്കണക്കിന് വോട്ടുകൾ 2020ൽ കിട്ടുകയും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന പ്രസിഡന്റാകുകയും ചെയ്തു. നമ്മുടെ രാജ്യത്തിന്‍റെ വിജയത്തിനും സുരക്ഷിതത്വത്തിനും മഹത്വത്തിനും വേണ്ടി ഒരുപക്ഷേ ഞാനത് ചെയ്യേണ്ടിവരും' -മത്സരിക്കുന്നതിനെ കുറിച്ച് സൂചന നൽകിക്കൊണ്ട് ട്രംപ് പറഞ്ഞു.

കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ക്യാപിറ്റോൾ ഹിൽ കലാപത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഹൗസ് സെലക്ട് കമ്മിറ്റി ആജ്ഞാപത്രം നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ പരാമർശം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Donald Trump hints he will run for president in 2024
Next Story