വാറൻ ബഫറ്റിെൻറ ജന്മദിനത്തിൽ കേക്കുണ്ടാക്കി ബിൽഗേറ്റ്സ്
text_fieldsഏറെക്കാലം ലോകത്തിലെ ഏറ്റവും വലിയ പണക്കാരിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ വഹിച്ചിരുന്നവരാണ് ബിൽഗേറ്റ്സും വാറൻ ബഫറ്റും. രണ്ടുപേരും അടുത്തകൂട്ടുകാരും ഒരേ നാട്ടുകാരുമാണ്. കമ്പ്യൂട്ടർ സോഫ്റ്റ്വെയർ രംഗമായിരുന്നു ബിൽഗേറ്റ്സിെൻറ കുത്തകയെങ്കിൽ ഒാഹരി കേമ്പാളത്തിലെ കിരീടംവയ്ക്കാത്ത രാജാവാണ് വാറൻ ബഫറ്റ്. കഴിഞ്ഞ ദിവസം ബിൽഗേറ്റ്സ് ട്വിറ്ററിൽ പങ്കുവച്ച വീഡിയൊയാണ് നിലവിൽ വൈറലായത്.
Happy 90th birthday, Warren! pic.twitter.com/8nH2EulTR4
— Bill Gates (@BillGates) August 30, 2020
കേക്ക് ഉണ്ടാക്കുന്ന ബിൽ ഗേറ്റ്സിനെയാണ് വീഡിയോയിൽ കാണുന്നത്. ചോക്ലേറ്റ് ഒറിയൊ കേക്കാണ് അദ്ദേഹം ഉണ്ടാക്കുന്നത്. ഹാപ്പി ബർത്ത്ഡെ വാറൻ എന്ന കാപ്ഷനോടെയാണ് വീഡിയൊ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 90ാം ജന്മദിനം ആഘോഷിക്കുന്ന ബഫറ്റ് ഇപ്പോഴും ബിസിനസിൽ സജീവമാണ്. ബെർക്ഷെയർ ഹാത്വെ എന്ന നിക്ഷേപ കമ്പനിയുടെ ചെയർമാനും സി.ഇ.ഒയുമാണ് ബഫറ്റ്. മൂന്നര മില്യനിലധികംപേർ വീഡിയൊ കണ്ടിട്ടുണ്ട്. നിലവിൽ ലോകത്തെ പണക്കാരുടെ പട്ടികയിൽ ബിൽ ഗേറ്റ്സ് രണ്ടാമതും വാറൻ ബഫറ്റ് ഏഴാമതുമാണ്.

