Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോംബ് ഭീഷണി; ഇസ്രായേലിൽനിന്നുള്ള വിമാനം അടിയന്തരമായി ബൾഗേറിയയിൽ ഇറക്കി

text_fields
bookmark_border
ബോംബ് ഭീഷണി; ഇസ്രായേലിൽനിന്നുള്ള വിമാനം അടിയന്തരമായി ബൾഗേറിയയിൽ ഇറക്കി
cancel

തെൽ അവീവ്: ഇസ്രായേലിലെ തെൽ അവീവിൽനിന്ന് ഓസ്ട്രിയയിലെ വിയന്നയിലേക്ക് പോകുകയായിരുന്ന എയർബസ് എ 320 വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തരമായി ബൾഗേറിയയിൽ ഇറക്കി.

ഓസ്ട്രിയൻ എയർലൈൻസിന്റെ ഒഎസ്82 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. യാത്രക്കിടെ റുമാനിയൻ അതിർത്തിക്കു സമീപം എത്തിയപ്പോഴാണ് ജീവനക്കാർക്ക് ബോബ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ഉടൻ തന്നെ വിമാനം ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലേക്ക് തിരിച്ചുവിടുകയായിരുന്നു. വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം വിമാനത്തെ സോഫിയ വിമാനത്താവളത്തിലേക്ക് അകമ്പടി സേവിച്ചതായി ബൾഗേറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആറ് ജീവനക്കാരും 51 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലാൻഡ് ചെയ്ത വിമാനത്തിൽനിന്ന് യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. സുരക്ഷാ പരിശോധന നടത്തിയതായി എയർലൈൻസ് അധികൃതർ എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു. “വിമാനത്തിലെ പരിശോധന പൂർത്തിയായിക്കഴിഞ്ഞാൽ യാത്രക്കാർക്ക് പോകാനായി പകരം വിമാനം ഒരുക്കും. പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ബൾഗേറിയൻ ഗതാഗത മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച പ്രാദേശിക സമയം വൈകീട്ട് 6.46നാണ് തെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽനിന്ന് എ 320 വിമാനം പറന്നുയർന്നത്. മൂന്ന് മണിക്കൂറിന് ശേഷം രാത്രി 9.43നാണ് സോഫിയയിലെ വാസിൽ ലെവ്സ്കി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.

അടുത്തിടെ, ദുബൈയിൽനിന്ന് തെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതിനെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു. ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ചാറാണ് ആക്രമിക്കപ്പെട്ടത്. സഹപൈലറ്റ് കോക്ക്പിറ്റിനുള്ളിൽ അടിയന്തരാവശ്യത്തിനുള്ള കോടാലി ഉപയോഗിച്ചാണ് ക്യാപ്റ്റനെതിരെ ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചെങ്കിലും മറ്റ് പൈലറ്റുമാരും യാത്രക്കാരും ഇടപെട്ടതോടെ നിയന്ത്രണം വീണ്ടെടുക്കുകയും സൗദി അറേബ്യയിൽ സുരക്ഷിതമായി ഇറക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Austrian Airlines Flight From Israel Makes Emergency Landing in Bulgaria After Bomb Threat
Next Story