Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യമൻ തീരത്ത് ബോട്ട് മറിഞ്ഞ് 68 അഭയാർഥികൾ മരിച്ചു; 74 പേരെ കാണാതായി
text_fieldsbookmark_border
സൻആ: യമൻ തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 പേർ മരിച്ചു. 74 പേരെ കാണാതായി. 154 ഇത്യോപ്യൻ കുടിയേറ്റക്കാരുമായി സഞ്ചരിച്ച കപ്പൽ ഞായറാഴ്ച പുലർച്ചെ തെക്കൻ യമൻ പ്രവിശ്യയായ അബയാനിലെ ഏദൻ ഉൾക്കടലിൽ മുങ്ങിയതായി യമനിലെ ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ മേധാവി പറഞ്ഞു.
അപകടത്തിൽ 12 പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. 10 വർഷത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധത്തെ തുടർന്ന് ആഫ്രിക്കൻ പ്രദേശങ്ങളിൽനിന്ന് അറബ് രാജ്യങ്ങളിലേക്ക് എത്താൻ ശ്രമിക്കുന്നവരുടെ പ്രധാന മാർഗമാണ് യമൻ തീരം.
Next Story

