ഒാൺലൈനായി വാങ്ങിയ പാമ്പിെൻറ കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം
text_fieldsബെയ്ജിങ്: പാമ്പ് വൈൻ തയാറാക്കുന്നതിനായി ഒാൺലൈനായി വാങ്ങിയ വിഷപ്പാപ്പിെൻറ കടിയേറ്റ് ചൈനീസ് യുവതിക്ക് ദാരുണ അന്ത്യം. ചൈനയുടെ ഉത്തര പ്രവിശ്യയായ ഷാൻക്സിയിലാണ് സംഭവം. 21കാരി പരമ്പരാഗത പാമ്പ് ൈവൻ തയാറാക്കുന്നതിനായാണ് സുഹാൻസുഹാൻ എന്ന ഒാൺലൈൻ സൈറ്റിൽനിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽ പെടുന്ന പാമ്പിനെ വാങ്ങിയത്.
പാമ്പുകളെ മദ്യത്തിൽ പിഴിഞ്ഞെടുത്ത് വൈൻ പാകം ചെയത് കുടിച്ചാൽ കൂടുതൽ ഉൗർജവും ഉന്മേഷവും കൈവരുമെന്ന വിശ്വാസമാണ് പെൺകുട്ടിയെ ഇതിനായി പ്രേരിപ്പിച്ചത്. പെൺകുട്ടിയെ കടിച്ചശേഷം ചാടിപ്പോയ പാമ്പിനെ വീടിെൻറ പരിസരത്തുവെച്ച് വനപാലകർ കണ്ടെത്തി.
ഒാൺലൈൻ സൈറ്റുകൾക്ക് വന്യമൃഗങ്ങളെയും മറ്റും വിൽപന നടത്തുന്നതിന് നിരോധനമുണ്ട്.
