ഗിസ പിരമിഡിനു മുകളിൽ നഗ്നരായി ദമ്പതികൾ; ഇൗജിപ്ത് അന്വേഷണത്തിന്
text_fieldsകൈറോ: ഗിസയിലെ കുഫു പിരമിഡിെൻറ മുകളിൽകയറി നഗ്നരായി ഫോേട്ടാ എടുത്ത ദമ്പതിക ൾക്കെതിരെ ഇൗജി്പത് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഇവർ പിരമിഡിൽ കയറുന്നതി െൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതർ വിവരമറിയുന്നത്.
മൂന്നുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ആണ് പ്രചരിച്ചത്. രാത്രിയിലാണ് വിഡിയോ എടുത്തതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. പിരമിഡിെൻറ മുകളിലെത്തിയപ്പോൾ യുവതി വസ്ത്രം ഉൗരിമാറ്റി സെൽഫി എടുക്കുകയായിരുന്നു. സദാചാര ലംഘനമാണ് ദമ്പതികൾ നടത്തിയതെന്ന് അധികൃതർ പറഞ്ഞു. പിരമിഡിൽ കയറുന്നതും നഗ്നഫോേട്ടാ എടുക്കുന്നതും ഇൗജിപ്തിൽ കുറ്റകരമാണ്.
