ഖാലിദ സിയയുടെ ജാമ്യാപേക്ഷ വിധിപറയുന്നത് ഹൈകോടതി നീട്ടി
text_fieldsധാക്ക: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈകോടതി നീട്ടിവെച്ചു. കീഴ്കോടതിയിൽനിന്ന് അനിവാര്യമായ രേഖകൾ ലഭിച്ചതിനു ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
സിയ ഒാർഫനേജ് ട്രസ്റ്റിെൻറ വിദേശഫണ്ടിൽ രണ്ടര ലക്ഷം ഡോളറിെൻറ തിരിമറി നടത്തിയെന്ന കേസിലാണ് ധാക്ക പ്രത്യേക കോടതി ഖാലിദയെ അഞ്ചു വർഷം തടവിന് ശിക്ഷിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകൾ രണ്ടാഴ്ചക്കകം ലഭ്യമാവുമെന്ന് അധികൃതർ പറഞ്ഞു. കോടതി വിധിയെത്തുടർന്ന് സിയക്ക് ഇൗ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ട്.
