സുലൈമാനിയുടെ അന്ത്യയാത്രക്കിടെ തിക്കുംതിരക്കും: മരണം 56 ആയി
text_fieldsതെഹ്റാൻ: യു.എസ് വധിച്ച ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത് രയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 56 ആയി. 213 പേർ പരിക്കേറ്റ് ചികിത്സയിലാണ്.
തെ ക്കുകിഴക്കൻ ഇറാനിൽ സുലൈമാനിയുടെ ജന്മസ്ഥലമായ കെർമനിലായിരുന്നു സംഭവമെന്ന് ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇറാനിൽ ഒരു വ്യക്തിക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വികാരഭനിർഭരമായ യാത്രയയപ്പായിരുന്നു തെഹ്റാനിൽ കണ്ടത്.
കെർമനിലെ വിലാപയാത്രയിൽ കറുത്ത വസ്ത്രം ധരിച്ചും സുലൈമാനിയുടെ ചിത്രം ഉയർത്തിയും ലക്ഷങ്ങളാണ് പങ്കെടുത്തത്. തിങ്കളാഴ്ച തെഹ്റാനിൽ നടന്ന വിലാപയാത്രയിൽ പത്ത് ലക്ഷത്തോളം പേർ പങ്കെടുത്തുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് െചയ്തിരുന്നു.
