Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജർമനിയിൽ വീണ്ടും കത്തി ആക്രമണം; യുവതി അറസ്റ്റിൽ

text_fields
bookmark_border
knife attack in Germany
cancel

ബെർലിൻ: ബസ് യാത്രക്കിടെ ആറുപേരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ച കേസിൽ 32കാരി അറസ്റ്റിൽ. ജർമൻ പൗരയാണ് അറസ്റ്റിലായത്. കൊളോണിന് കിഴക്കുള്ള സീഗനിലാണ് ആക്രമണം നടന്നത്.

വെള്ളിയാഴ്ച വൈകീട്ട് 7.40നായിരുന്നു സംഭവം. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പ്രാദേശിക ഉത്സവത്തിൽ പങ്കെടുക്കാൻ പോകുന്ന 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 16 മുതൽ 30 വരെ വയസ്സുള്ളവർക്കാണ് പരിക്കേറ്റത്. ഇവരിൽ മൂന്നുപേർ പ്രാഥമിക ചികിത്സക്കു ശേഷം ശനിയാഴ്ച രാവിലെയോടെ ആശുപത്രി വിട്ടു.

സംഭവത്തിന് പിന്നിൽ മത, രാഷ്ട്രീയ ഉദ്ദേശ്യമുണ്ടെന്നതിന് തെളിവ് ലഭിച്ചില്ലെന്ന് അധികൃതർ അറിയിച്ചു.

നോർത്ത് റൈൻ -വെസ്റ്റ്ഫാലിയ സ്റ്റേറ്റിലെ സോളിംഗനിൽ മൂന്നുപേരെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയും എട്ടുപേരെ പരിക്കേൽപിക്കുകയും ചെയ്ത സംഭവം നടന്ന് ഒരാഴ്ചക്കു ശേഷമാണ് സീഗനിലെ കത്തിക്കുത്ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Another knife attack in Germany; The woman was arrested
Next Story