Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഞ്ജലീന ജൂലി യു.എൻ അഭയാർഥി അംബാസഡർ സ്ഥാനമൊഴിഞ്ഞു
text_fieldsbookmark_border
ന്യൂയോർക്: ഓസ്കർ അവാർഡ് ജേതാവായ ഹോളിവുഡ് നടി ആഞ്ജലീന ജൂലി ഐക്യരാഷ്ട്രസഭയുടെ അഭയാർഥികളുടെ ഏജൻസി അംബാസഡർ സ്ഥാനമൊഴിഞ്ഞു. 20 വർഷത്തിന് ശേഷം സ്ഥാനമൊഴിഞ്ഞതായി അവർ ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. തുടർന്നും അഭയാർഥികൾക്കായി പ്രവർത്തിക്കുമെന്ന് അറിയിച്ച ആഞ്ജലീന അത് ഏതുവിധത്തിലാണെന്ന് വ്യക്തമാക്കിയില്ല. യുക്രെയ്നിലെയും യമനിലെയും ബുർകിന ഫാസോയിലെയും അടക്കം അഭയാർഥി ക്യാമ്പുകളിൽ നേരിട്ടെത്തി ആശ്വാസംപകർന്ന അവർ 60ലേറെ ഫീൽഡ് ദൗത്യത്തിൽ പങ്കാളിയായിട്ടുണ്ട്.
Next Story

