ഷോക്കടിപ്പിക്കും: വൈദ്യുതി ബിൽ 28400 കോടി ഡോളർ
text_fieldsവാഷിങ്ടൺ: 28400 കോടി ഡോളറിന് നിങ്ങൾ എന്തുവാങ്ങും? ചിലേപ്പാൾ കമ്പനി വിലക്കു വാങ്ങുമായിരിക്കും. അല്ലെങ്കിൽ ബോയിങ് ബോയിങ് വിമാനം തന്നെ വാങ്ങും. അതുമല്ലെങ്കിൽ അവികസിത രാജ്യങ്ങൾക്ക് വിതരണം ചെയ്യും. പക്ഷേ നിങ്ങൾ മേരി ഹോറോമാൻസ്ക ആെണങ്കിൽ ഇെതാന്നുമല്ല ചെയ്യുക. ഒരു മാസത്തെ വൈദ്യുതി ബിൽ അടക്കും. ബിൽ കിട്ടിയപ്പോൾ ഹോറോമാൻസ്കിക്ക് ഹൃദയസ്തംഭനം ഉണ്ടായില്ലെന്നേയുള്ളൂ.
പെൻസൽവാനിയയിൽ താമസമാക്കിയ 58കാരിയായ ഹോറോമാൻസ്കിക്ക് നവംബർ 2018 വരെയുള്ള വൈദ്യുതി ബില്ലാണ് 28400 കോടി ഡോളർ. ക്രിസ്മസിന് വീട്ടിൽ ലൈറ്റുകൾ തെളിയിച്ചുവെന്നും ക്രിസ്മസ് ട്രീ അലങ്കരിച്ചുവെന്നും ഹോറോമാൻസ്കി പറഞ്ഞു. എന്നാൽ കോടിക്കണക്കിന് ഡോളറിെൻറ ബിൽ വരുമോയെന്നാണ് അവരുടെ സംശയം.
ബില്ലിെൻറ പകർപ്പുമായി ഇലക്ട്രിസിറ്റി ഒാഫിസിനെ സമീപിച്ചപ്പോഴാണ് തെറ്റ് കടന്നു കൂടിയതാണെന്ന് മനസ്സിലാകുന്നത്. 284.46 ഡോളറാണ് (18247.40 രൂപ) വൈദ്യുതി ബിൽ. കഴിഞ്ഞ മാസത്തെ ബില്ലിനെക്കാൾ കൂടുതലാണെന്നു മാത്രം.
