Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യന്‍ വംശജന്‍ ടെക്‌സസില്‍ വെടിയേറ്റ് മരിച്ചു

text_fields
bookmark_border
ഇന്ത്യന്‍ വംശജന്‍ ടെക്‌സസില്‍ വെടിയേറ്റ് മരിച്ചു
cancel

ടെക്‌സസ്: ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ സുരേഷ് ഷാ (സാം- 46) ടെക്‌സസിലെ ലൂയിസ്​വില്ലയിൽ വെടിയേറ്റ്​ മരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ്​ സംഭവം.
ജെയ് ശക്തി ഗ്ലോബല്‍ ഇന്‍ കോര്‍പറേഷ​​​​​െൻറ ഉടമസ്ഥതയിലുളള ലിക്വര്‍ ഷോപ്പി​​​​​െൻറ ഉടമസ്ഥരിലൊരാളായിരുന്നു സാം. തിങ്കളാഴ്ച രാത്രി ഷോപ്പ് അടക്കുന്നതിനിടയില്‍ കറുത്ത വസ്ത്രവും മുഖമൂടിയും ധരിച്ചു എത്തിയ അക്രമിയാണ് സുരേഷിനെ വെടിവച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി.

നെഞ്ചില്‍ വെടിയേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന സുരേഷിനെ ലൂയിസ് വില്ല മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കവര്‍ച്ചയായിരിക്കാം ലക്ഷ്യമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അക്രമി ആവശ്യപ്പെട്ടതു ഷാ നല്‍കിയെങ്കിലും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കടയിലെ വിഡിയോ ദൃശ്യങ്ങളെ ഉദ്ധരിച്ചു പൊലീസ് പറഞ്ഞു.
ഷാ ഭാര്യക്കും രണ്ട്​ പെൺമക്കൾ​ക്ക​ുമൊപ്പം ലിറ്റില്‍ ഈലത്തിലാണ്​ താമസിച്ചിരുന്നത്​. മൂന്ന് വര്‍ഷമായി ഇയാൾ ലിക്വര്‍ ഷോപ്പ് നടത്തിവരികയായിരുന്നു.
പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തെക്കുറിച്ച് സൂചന ലഭിക്കുന്നവര്‍ ലൂയിസ് വില്ല പൊലീസ് സൂപ്രണ്ടുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lewisville liquor store owner shot dead- World news
Next Story