Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രശ്നം ഉണ്ടാക്കുന്നതും അത് വലുതാക്കുന്നതും ട്രംപ് -ജോ ബൈഡൻ

text_fields
bookmark_border
joe biden - donald trump
cancel

വാ​ഷി​ങ്​​ട​ൺ: പ്രശ്നമുണ്ടാക്കാനല്ല പരിഹരിക്കാനാണ് പ്രസിഡന്‍റ്  ഡോണൾഡ് ട്രംപ് ശ്രമിക്കേണ്ടതെന്ന് ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ. പ്രശ്നം ഉണ്ടാക്കുന്നതും അത് വലുതാക്കുന്നതും ട്രംപ് ആണെന്നും ബൈഡൻ ആരോപിച്ചു. തന്നെ വിജയിപ്പിച്ച് പ്രസിഡന്‍റ് ആക്കിയാൽ രാജ്യത്ത് തുല്യത കൊണ്ടുവരുമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. 

മി​നി​യ​പൊ​ളി​സ്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ബ​ലം പ്ര​യോ​ഗി​ച്ച്​ ക​ഴു​ത്ത്​ ഞെ​രി​ച്ച് ക​റു​ത്ത ​വ​ർ​ഗ​ക്കാ​ര​ൻ ജോ​ർ​ജ്​ ഫ്ലോ​യ്​​ഡിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കയിൽ പ്രതിഷേധം ആളിപ്പടരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്‍റ് സ്ഥാനാർഥി കൂടിയായ ബൈഡന്‍റെ വിമർശനം. 

ബൈഡന് രാഷ്ട്രീയ ദാരിദ്ര്യമാണെന്ന് ട്രംപ് പ്രതികരിച്ചു. ബൈഡൻ രാഷ്ട്രീയത്തിലും ജീവിതത്തിലും പരാജയമാണെന്നും ട്രംപ് ആരോപിച്ചു. 

ട്രംപ് അതിരുകടക്കുന്നുവെന്ന് യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി പ്രതികരിച്ചു. 

ജോർജ് ഫ്ലോയ്ഡിന്‍റെ മരണത്തിൽ മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ജോർജ് ബുഷ് ദുഃഖം രേഖപ്പെടുത്തി. വല്ലാതെ  വേദനിപ്പിച്ചു. ഇത്തരം സംഭവങ്ങൾ നമ്മുടെ രാജ്യത്തെ ശ്വാസം മുട്ടിക്കുന്നതാണെന്നും ബുഷ് വ്യക്തമാക്കി. 

 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - George Floyd’s death: Joe Biden attack to Donald Trump -World News
Next Story