Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അരിസോണ മലയാളീസ് അസോസിയേഷെൻറ സംഗീത സന്ധ്യ
text_fieldsbookmark_border
അരിസോണ : അരിസോണ മലയാളീസ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന എല്ലാ മലയാളി ആരോഗ്യ
പ്രവർത്തകരോടുമുള്ള ആദരസൂചകമായി ഓൺലൈൻ സംഗീത സന്ധ്യ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ നടത്തി വരുന്ന പ്രതിവാര സംഗീത പരിപാടിയുടെ ഭാഗമായി ജൂൺ 19 ന് നടക്കുന്ന പരിപാടിയിൽ കേരളത്തിലെ രാഷ്ട്രീയ ,സാമൂഹിക ,സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു.
ഹൈബി ഈഡൻ എം.പി, ഡോ. ബി. ഇക്ബാൽ, സിനിമാ സംവിധായകൻ സിദ്ദിഖ്, ഗായകൻ കാവാലം ശ്രീകുമാർ, അൺ റ്റാഗ്ഗ്ഡ് മ്യൂസിക്കൽ ബാൻഡ് (കൊച്ചിൻ) തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രസിഡൻറ് സജിത്ത് തൈവളപ്പിൽ അറിയിച്ചു.
Next Story
