Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്‌കോണിന്‍റെ രണ്ട് സന്യാസിമാർ കൂടി ബംഗ്ലാദേശിൽ അറസ്റ്റിൽ; 17 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

text_fields
bookmark_border
Iskcon priest
cancel

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു സംഘടനയായ ഇന്‍റർനാഷനൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിന്‍റെ (ഇസ്‌കോൺ) രണ്ട് സന്യാസിമാർ കൂടി അറസ്റ്റിലായെന്ന് റിപ്പോർട്ട്. രുദ്രപ്രോതി കേശബ് ദാസ്, രംഗനാഥ് ശ്യാമ സുന്ദർ ദാസ് എന്നിവരാണ് അറസ്റ്റിലായതെന്ന് ചാറ്റോഗ്രാം മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

ജയിലിൽ കഴിയുന്ന ഇ​സ്കോ​ൺ ആ​ത്മീ​യ നേ​താ​വ് ചി​​ൻ​മോ​യ് ദാ​സ് കൃ​ഷ്ണ​ക്ക് ഭക്ഷണവും മരുന്നും പണവും എത്തിക്കാൻ പോയപ്പോഴാണ് സന്യാസിമാരെ അറസ്റ്റ് ചെയ്തതെന്നാണ് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ചി​​ൻ​മോ​യ് ദാ​സിന്‍റെ പ്രവർത്തനങ്ങളിൽ പങ്കാളികളായെന്ന സംശയത്തെ തുടർന്നാണ് നടപടി‍യെന്ന് പൊലീസ് പറയുന്നു. പ്രോബോർതക് സംഘം പ്രിൻസിപ്പൽ സ്വതന്ത്ര ഗൗരംഗ ദാസ് അറസ്റ്റ് വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടാതെ, ചി​​ൻ​മോ​യ് ദാ​സിന്‍റേത് ഉൾപ്പെടെ ഇസ്‌കോണുമായി ബന്ധപ്പെട്ട 17 പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​സ്കോ​ൺ ആ​ത്മീ​യ നേ​താ​വ് ചി​​ൻ​മോ​യ് ദാ​സി​നെ രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി ബംഗ്ലാദേശ് പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹിന്ദു സമൂഹത്തിന്‍റെ റാലിക്കിടെ ചിൻമോയ് കൃഷ്ണ ദാസ് ദേശീയ പതാകയെ അനാദരിച്ചു എന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ഇ​ദ്ദേ​ഹ​ത്തി​ന് ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തോ​ടെ കോ​ട​തി പ​രി​സ​ര​ത്തു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു അ​ഭി​ഭാ​ഷ​ക​ൻ മ​രി​ച്ചി​രു​ന്നു.

ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിൽ പ്രതിഷേധം ഉയരുന്നതിനിടെ ഇസ്‌കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 28ന് ബംഗ്ലാദേശ് സർക്കാർ ഹൈകോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും ഹിന്ദു സന്യാസിയുടെ അനുയായികളും തമ്മിലുണ്ടായ സംഘർഷത്തിനിടെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ സൈഫുൽ ഇസ്‍ലാം മരിച്ചതും അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2 more Hindu priests arrested in Bangladesh amid protests
Next Story