Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസമിൽ കുടിയൊഴിപ്പിക്കൽ തുടരുന്നു; രണ്ട് ദിവസത്തിനുള്ളിൽ 1100ലധികം മുസ്‍ലിം കുടുംബങ്ങളെ പുറത്താക്കി, 10ഓളം പള്ളികൾ തകർത്തു

text_fields
bookmark_border
അസമിൽ കുടിയൊഴിപ്പിക്കൽ തുടരുന്നു; രണ്ട് ദിവസത്തിനുള്ളിൽ 1100ലധികം മുസ്‍ലിം കുടുംബങ്ങളെ പുറത്താക്കി, 10ഓളം പള്ളികൾ തകർത്തു
cancel

ഗുവാഹത്തി: അസമിൽ ബി.ജെ.പി സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന ‘അതിക്രമിച്ചു കയറൽ വിരുദ്ധ’ ഡ്രൈവിനിടെ രണ്ട് ദിവസത്തിനുള്ളിൽ 1100ലധികം ബംഗാളി മുസ്‍ലിം കുടുംബങ്ങളെ പുറത്താക്കി. നാഗോൺ, ഗൊലാഘട്ട്, ഹോജായ് എന്നീ ജില്ലകളിലായാണ് വ്യാപകമായ പൊളിച്ചുമാറ്റലുകൾ നടന്നത്. ഇതിനിടയിൽ 50 വർഷത്തിലേറെ പഴക്കമുള്ളവ ഉൾപ്പെടെ 10ഓളം പള്ളികളും അധികൃതർ തകർത്തു.

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെയും, പ്രത്യേകിച്ച് ബംഗാളി മുസ്‍ലിംകളെയും ലക്ഷ്യമിട്ടുള്ള നടപടികൾ അസമിൽ പതിവായി മാറിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഈ പുതിയ നടപടിയെന്ന് നിരീക്ഷകർ പറയുന്നു

ഞായറാഴ്ച നാഗോൺ ജില്ലയിലെ ലുതുമാരി ലോങ്ജപ് റിസർവ് വനത്തിൽ അധികൃതർ 600ലധികം മുസ്‍ലിം കുടുംബങ്ങളുടെ വീടുകൾ ഇടിച്ചുനിരത്തി. വനഭൂമി കയ്യേറിയെന്നാരോപിച്ചായിരുന്നു നടപടി.

ശനിയാഴ്ച മൂന്ന് ജില്ലകളിലുമായി കനത്ത സുരക്ഷയിൽ 547 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. ഇതിൽ നാഗോണിൽ 336 കുടുംബങ്ങളും, ഹോജായിൽ 152 കുടുംബങ്ങളും, ഗൊലാഘട്ടിൽ 59 കുടുംബങ്ങളും ഉൾപ്പെടുന്നു.

ലുതുമാരിയിലെ റിസർവ് വനത്തിനുള്ളിൽ 300 ഹെക്ടറിലധികം ഭൂമിയിൽ പതിറ്റാണ്ടുകളായി താമസിച്ചവരാണ് ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ. തങ്ങൾ കയ്യേറ്റക്കാരാണെന്ന ഭരണകൂടത്തിന്റെ വാദം കുടുംബങ്ങൾ പൂർണമായി തള്ളി.

തങ്ങൾ യഥാർഥത്തിൽ ഫോറസ്റ്റ് വകുപ്പിന് കീഴിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്നവരാണെന്നും സർക്കാർ തന്നെയാണ് അവിടെ താമസിപ്പിച്ചതെന്നും ഗ്രാമവാസികൾ പറഞ്ഞു.

ഈ വർഷം ജൂണിൽ, ലുതുമാരി ലോങ്ജപ് റിസർവ് ഫോറസ്റ്റിലെ ഗ്രാമവാസികളുടെ ഒഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കണമെന്ന് ‘ഓൾ ഇന്ത്യ യൂനിയൻ ഓഫ് ഫോറസ്റ്റ് വർക്കിങ് പീപ്പിൾ‘ അസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിലെ ‘തൗങ്യ’ മാതൃകയിലുള്ള വനപരിപാലന സമ്പ്രദായപ്രകാരം താമസിക്കുന്നവരാണിവർ എന്നും, അതിനാൽ സാധാരണ കയ്യേറ്റക്കാരായി ഇവരെ കാണരുതെന്നും യൂനിയൻ ചൂണ്ടിക്കാണിച്ചിരുന്നു.

1974ൽ സർക്കാർ തന്നെയാണ് ഞങ്ങളെ ഇവിടെ താമസിപ്പിച്ചത്. ഞങ്ങളുടെ മുൻഗാമികൾ ഭൂമിയില്ലാത്തവരായിരുന്നതിനാൽ അടുത്തുള്ള ജുരിയ ടൗണിൽനിന്നാണ് സർക്കാർ ഞങ്ങളെ ഇവിടെ കുടിയെരുത്തിയത്.

ആകെ 300 ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് ഇവിടെ ഭൂമി നൽകുകയിരുന്നു’ -ഞായറാഴ്ച വീട് തകർക്കപ്പെട്ട 44 കാരനായ ലുതുമാരി സ്വദേശി അബ്ദുൾ നൂർ പറയുന്നു.കോടതിയിൽ അപ്പീൽ നൽകിയിട്ടും അതെല്ലാം വകവെക്കാതെയാണ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഈ കുടുംബങ്ങൾ ഇപ്പോൾ നേരിടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 1100 Muslim Families Evicted In Assam
Next Story