കഞ്ചാവും എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ചവറ: ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ കടത്തികൊണ്ടുവന്ന ഒരു കിലോ കഞ്ചാവും 400 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ചവറ തെക്കുംഭാഗം എസ്.എച്ച്.ഒ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടി. തേവലക്കര പടിഞ്ഞാറ്റക്കര കൊക്കാരശേരില് വീട്ടില്‍ ഷിനാസ് (23), ശാസ്താംകോട്ട വേങ്ങ പറയന്റയ്യത്ത് തെക്കതില്‍ അല്‍ അമീന് (23) എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ ഇറങ്ങി ഷിനസിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് പൊലീസിന്റെ പിടിയിലായത്. എസ്.ഐ ഗോപകുമാര്‍, എ.എസ്.ഐ രഞ്ജിത്, എസ്.സി.പി.ഒ ഗോപകുമാര്‍, വിനീശ്, ഷഫീക്, അനീഷ്, സി.പി.ഒ ശ്രീജിത്ത്, അൻസിഫ്, മുനീറ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

