Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാർ യാത്രക്കാർ ശ്രദ്ധിക്കുക: റോഡരികിൽ അടർന്നു വീഴാറായി വലിയ പാറ, ഗതാഗതം വഴി തിരിച്ചുവിടും

text_fields
bookmark_border
travel ban on Munnar Gap Road
cancel

തൊടുപുഴ: മൂന്നാറിലേക്കുള്ള വഴിയിൽ വലിയ പാറ അടർന്നു വീഴാറായ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഗതാഗതം വഴിതിരിച്ചുവിടുന്നു. പള്ളിവാസൽ പഞ്ചായത്തിൽ രണ്ടാം മൈലിനു സമീപമാണ് വലിയ പാറ അടർന്നു വീഴാറായ നിലയിൽ കണ്ടെത്തിയത്.

ഈ സാഹചര്യത്തിൽ മൂന്നാറിലേക്കുള്ള ഗതാഗതം ആനച്ചാൽ വഴി തിരിച്ചു വിടുമെന്ന് ഇടുക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

രാത്രിയിൽ മഴയോ ശക്തമായ കാറ്റോ ഉണ്ടായാൽ പാറ വീണ് വലിയ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനാലാണ് ഗതാഗതം വഴി തിരിച്ചു വിടുന്നത്. യാത്രക്കാർ അതീവ ജാഗ്രത പുലർത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

തുടർച്ചയായ അവധി ദിവസങ്ങൾ ലഭിച്ചതോടെ മൂന്നാർ അടക്കമുള്ള വിനോദ സഞ്ചാര​കേന്ദ്രങ്ങളി​ൽ വൻ തിരക്കാണ്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Munnar travel advisory: Rock fall threat in Munnar, traffic diversion
Next Story