Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാറിൽ കാഴ്ചകൾ ഇനി വേറെ ലെവൽ; ഡബിൾ ഡക്കർ ബസ് സർവിസ് തുടങ്ങി

text_fields
bookmark_border
double decker
cancel

തൊടുപുഴ: മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസ് സർവിസ് തുടങ്ങി. റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവിസിന്‍റെ ഉദ്ഘാടനം മൂന്നാർ ഡിപ്പോയിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നിർവഹിച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ഗ​ര​ക്കാ​ഴ്ച​ക​ൾ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച ഡ​ബ്​ൾ ​െഡ​ക്ക​ർ സ​ർ​വിസു​ക​ൾ ഏ​റെ ജ​ന​പ്രീ​തി നേ​ടി​യി​രു​ന്നു. ഇ​തേ മാ​തൃ​ക​യി​ലാ​ണ് മൂ​ന്നാ​റി​ലെ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി സ​ർ​വി​സ് തുടങ്ങിയത്. രാവിലെ 8.30മുതൽ വൈകീട്ട് ആറുവരെയാണ് സർവിസ് നടത്തുന്നത്. യാ​ത്ര​ക്കാ​ർ​ക്ക് കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ പൂ​ർ​ണ​മാ​യും സു​താ​ര്യ​മാ​യ രീ​തി​യി​ലാ​ണ് ബ​സ് സ​ജ്ജീക​രി​ച്ചി​ട്ടു​ള്ള​ത്.

മൂന്നാർ ഡിപ്പോയിൽനിന്ന് തുടങ്ങുന്ന സർവിസ് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്റോഡ്, ആനയിറങ്ങൽ എന്നിവിടങ്ങൾ സന്ദർശിച്ച് തിരികെ ഡിപ്പോയിലെത്തും. നിലവിൽ ദിവസേന മൂന്ന് സർവിസുകളാണുണ്ടാവുക. കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്യാം. Munnar Royal View Double Decker എന്ന് സെർച് ചെയ്താൽ ബസ് ബുക്കിങ് കാണാം. മുകൾ നിലയിൽ 400 രൂപയും താഴത്തെ നിലയിൽ 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ബ​സി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തും ബോ​ഡി ഭാ​ഗ​ങ്ങ​ളി​ലും ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ഗ്ലാ​സ് പാ​ന​ലു​ക​ൾ വ​ഴി ടൂ​റി​സ്റ്റു​ക​ൾ​ക്ക് കാ​ഴ്ച ആ​സ്വ​ദി​ക്കാം. മു​ക​ൾ നി​ല​യി​ൽ 38 പേ​ർ​ക്കും താ​ഴ​ത്തെ നി​ല​യി​ൽ 12 പേ​ർ​ക്കു​മാ​യി മൊ​ത്തം 50 സ​ഞ്ചാ​രി​ക​ൾ​ക്ക് ഒ​രു സ​മ​യം യാ​ത്ര ചെ​യ്യാം. ടൂ​റി​സ്റ്റു​ക​ൾ​ക്ക് ആ​സ്വ​ദി​ക്കാ​ൻ മ്യൂ​സി​ക്ക്​ സി​സ്റ്റ​മ​ട​ക്കം ബ​സി​ലു​ണ്ട്. യാ​ത്രാ​വേ​ള​യി​ൽ ശു​ദ്ധ​ജ​ലം, ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, പാ​നീ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​കു​ന്ന​തി​നും അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ മൊ​ബൈ​ൽ ചാ​ർ​ജി​ങ് ന​ട​ത്താ​നു​മാ​കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSRTC double decker bus service inaugurated in Munnar
Next Story