വിസ്മക്കാഴ്ചകളുമായി കയാക്കിങ്
text_fieldsഅജ്മാന്റെ വിസ്മയക്കാഴ്ച്ചകളില്‍ ഏറെ പ്രധാനപ്പെട്ടതാണ് സ്വാഭാവിക ആവാസ വ്യവസ്ഥകൾ ആസ്വദിക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ട ഇക്കോ - ടുറിസം പദ്ധതി കേന്ദ്രമായ അജ്മാന് അല്‍ സോറ. പത്തു ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള കണ്ടല്‍കാട് ചുറ്റും മനോഹരമായ ജാലാശയം. ഇതിനിടയിലൂടെ ചെറുതോണിയില്‍ സ്വയം തുഴഞ്ഞ് ഒരു സാഹസിക യാത്ര. വിനോദ സഞ്ചാരികള്‍ക്ക് വിസ്മയിപ്പിക്കുന്ന അനുഭൂതി പകര്‍ന്നു നല്കുന്ന ഇടമാണിത്.
കുട്ടികളും കുടുംബവുമായി ഇവിടെയെത്തി കണ്ടല്‍കാടുകള്‍ക്കിടയിലൂടെയുള്ള ഒരിക്കലെങ്കിലും യാത്ര ചെയ്തവര്‍ക്ക് മറക്കാനാകാത്ത അനുഭവം സമ്മാനിക്കുകയാണ് അല്‍ സോറയിലെ ഈ ചെറുതോണി യാത്ര.ഗ്രേറ്റർ ഫ്ലമിംഗോ, ഓസ്പ്രേ, ഹെറോൺസ്, മഡ്സ്കിപ്പേഴ്സ് തുടങ്ങി 100 ലധികം ഇനങ്ങളുടെ ആവാസ കേന്ദ്രമാണ് അൽ സോറ നേച്ചർ റിസർവ്. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വൈജ്ഞാനിക ഉല്ലാസം ഉദ്ദേശിച്ച് ഇവിടെ എത്തുന്നവരുണ്ട്. മുൻ പരിചയമില്ലാത്തവര്‍ക്കും ഇവിടെയെത്തി സാഹസിക യാത്ര ആസ്വദിക്കാം.
യാത്ര ചെയ്യുന്നതിന് മുമ്പ് പൂര്‍ണ്ണ വിവരങ്ങളടങ്ങുന്ന രജിസ്ട്രേഷന് ആവശ്യമാണ്. യാത്രക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തി സുരക്ഷാ ജാക്കറ്റ് അടക്കമുള്ളവ നല്‍കുന്നുണ്ട്. ഒരു ദശലക്ഷം ചതുരശ്ര മീറ്ററിലധികമുള്ള പ്രകൃതിദത്ത തണ്ണീർത്തടത്തിലൂടെയുള്ള യാത്രയില്‍ വിത്യസ്തങ്ങളായ പക്ഷികളെ കാണാനും കഴിയും. 6000 വർഷം പഴക്കമുള്ള ഈ കണ്ടൽക്കാടുകൾ ഹരിതാഭമായ ഒരു അനുഭവമാണ്.മൂർച്ചയുള്ള ഇത്തിളുകളില് നിന്ന് പരിരക്ഷിക്കുന്നതിന് വാട്ടർ ഷൂസ് അല്ലെങ്കിൽ പഴയ പരിശീലന ഷൂകൾ പോലുള്ളവ കരുതണം. കുടിവെള്ളം, തൊപ്പി, സണ്‍ ഗ്ലാസ് തുടങ്ങിയവ കരുതുന്നത് നല്ലതായിരിക്കുമെന്ന് നിര്‍ദേശിക്കുന്നുണ്ട്.
പ്രകൃതിയുടെ ശ്വാസകോശമായ കണ്ടല്ക്കാടുകല്ക്കിടയിലൂടെയുള്ള ഈ യാത്ര ഏതൊരു സഞ്ചാരിക്കും പുത്തന്‍ അനുഭവമായിരിക്കും സമ്മാനിക്കുക. പക്ഷി നിരീക്ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്പെടും അജ്മാനിലെ ഈ ചെറുതോണി യാത്ര.

