Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു

text_fields
bookmark_border
athirappilly
cancel

അതിരപ്പിള്ളി: അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ വിനോദ സഞ്ചാരികൾക്കായി തുറന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ഒരാഴ്ചയോളം അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. സഞ്ചാര കേന്ദ്രം കണ്ടെയ്മെൻ്റ് സോണിൽ പെടുന്ന വാർഡിലായിരുന്നു. കണ്ടെയ്മെൻറ് സോൺ മാറ്റിയതോടെയാണ് പ്രവേശനം അനുവദിച്ചത്. കഴിഞ്ഞയാഴ്ച നിരവധി സഞ്ചാരികളാണ് ഇവിടെയെത്തി നിരാശരായി മടങ്ങിയത്.

കണ്ടെയിൻമെന്‍റ് സോണിലല്ലെങ്കിലും വാഴച്ചാൽ കോളനിയിലെ ചിലർക്ക് കോവിഡ് ബാധയുള്ളതിനാൽ കുറച്ചു നാളായി വാഴച്ചാൽ വെള്ളച്ചാട്ട കേന്ദ്രത്തിലേക്ക് പ്രവേശനം നൽകിയിരുന്നില്ല. രോഗബാധ മാറിയതോടെ ഇവിടേക്കും പ്രവേശനം നൽകുകയായിരുന്നു.

അതേസമയം, നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ തുമ്പൂർമുഴി ഉദ്യാനവും മറ്റ് സ്വകാര്യ അമ്യൂസ്മെൻറ് പാർക്കുകളും നേരത്തെയും തുറന്നു പ്രവർത്തിച്ചിരുന്നു. അതിരപ്പിള്ളി വിനോദ സഞ്ചാരമേഖല ഇതോടെ പൂർണ്ണമായും സഞ്ചാരികൾക്ക് തുറന്നിട്ടിരിക്കുകയാണ്. കാലവർഷം ശക്തമായതോടെ കഴിഞ്ഞ കുറച്ചു ദിവസമായി വെള്ളച്ചാട്ടങ്ങൾ പൂർണ്ണ സൗന്ദര്യത്തികവിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - athirappilly and vazhachal open to tourists
Next Story