ബൈക്കിൽ അമൃതയുടെ രണ്ടു മാസത്തെ യാത്ര തുടങ്ങി
text_fieldsവടക്കുകിഴക്കൻ സംസ്ഥാനത്തേക്ക് ബൈക്കിൽ യാത്ര പുറപ്പെടുന്ന കാസർകോട് സ്വദേശി അമൃതക്ക് ആശംസ നേരുന്ന ട്രാഫിക് അസി. കമീഷണർ പി.കെ. രാജു
കോഴിക്കോട്: ബൈക്കിൽ വടക്കുകിഴക്കൻ സംസ്ഥാനത്തേക്ക് 21 കാരിയുടെ യാത്ര തുടങ്ങി. കാസർകോട് കുമ്പള സ്വദേശി അമൃത ജോഷിയാണ് കോഴിക്കോടുനിന്ന് രണ്ടുമാസത്തെ യാത്ര തുടങ്ങിയത്.
നഗരത്തിലെ സി.ആർ.എഫ് വിമൻസ് ഓൺ വീൽസ് ക്ലബ് സഹകരണത്തോടെയാണ് ബൈക്ക് യാത്ര. കേരളത്തിലെ സ്ത്രീ യാത്രക്കാരുടെ സംഘടനയാണിത്.
കോയമ്പത്തൂരിലെത്തി വിജയവാഡ, ചെന്നൈ, കൊൽക്കത്ത വഴിയാണ് യാത്ര. നേരത്തെ കാസർകോട് മുതൽ കന്യാകുമാരിവരെ പതിനഞ്ചംഗ സംഘത്തോടൊപ്പം യാത്ര നടത്തിയിരുന്നു. അസി. കമീഷണർ പി.കെ. രാജു യാത്ര ഉദ്ഘാടനം ചെയ്തു.

