Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രൂയിസ് കപ്പലിനെ വിഴുങ്ങി കൂറ്റൻ തിരമാലകൾ, ആടിയുലഞ്ഞ് യാത്രക്കാർ -വൈറൽ വിഡിയോ

text_fields
bookmark_border
ocean explorer 9890
cancel

അന്‍റാർട്ടിക്ക യാത്ര കഴിഞ്ഞ് തിരിച്ചുവരവേ ക്രൂയിസ് കപ്പലായ ഓഷ്യൻ എക്സ്പ്ലോററിനെ കൂറ്റൻ തിരമാലകൾ മൂടിയതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. കപ്പലിലെ യാത്രികർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 40 അടിയോളം ഉയരത്തിൽ തിരമാലകൾ കപ്പലിന് മുകളിലേക്ക് ഉയരുന്നതും യാത്രക്കാർ നിലതെറ്റി വീഴുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം.

ധ്രുവപ്രദേശങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ക്വാർക് എക്സ്പെഡിഷൻ കമ്പനിയുടേതാണ് ഓഷ്യൻ എക്സ്പ്ലോറർ കപ്പൽ. ആഡംബര കപ്പലായ ഇതിൽ 138 പേർക്ക് സഞ്ചരിക്കാനാവും. തിരമാലയിൽ കപ്പൽ ആടിയുലഞ്ഞെങ്കിലും ആർക്കും പരിക്കേറ്റിട്ടൊന്നുമില്ല.

അന്‍റാർട്ടിക്കയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ഡ്രേക് പാസ്സേജിൽ വെച്ചാണ് കൂറ്റൻ തിരമാലകൾ കപ്പലിനെ ഉലച്ചത്. തെക്കേ അമേരിക്കക്കും അന്‍റാർട്ടിക്കക്കും ഇടയിലുള്ള സമുദ്രമേഖലയാണിത്. ഏറെ അപകടം നിറഞ്ഞ സമുദ്രമേഖലയായാണ് ഡ്രേക് പാസ്സേജ് കണക്കാക്കപ്പെടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Passengers were rattled after their cruise ship returning from Antarctica experienced huge wave
Next Story