ഷഹാനയുടെ മരണകാരണം നെഞ്ചിലേറ്റ ചവിട്ട്
text_fieldsമേപ്പാടി എളമ്പിലേരിയിലെ റിസോർട്ടിലെത്തിയ കലക്ടർ ഡോ. അദീല അബ്ദുല്ല
കോഴിക്കോട്: കാട്ടാനയുടെ ആക്രമണത്തിൽ നെഞ്ചിലേറ്റ ചവിട്ടു മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടായ ഗുരുതരപരിക്കാണ് കണ്ണൂർ സ്വദേശിനി ഷഹാനയുടെ മരണകാരണമെന്ന് പ്രാഥമിക നിഗമനം. ഡോ. സുജിത് ശ്രീനിവാസെൻറ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്. നെഞ്ചിലും തലക്ക് പിറകിലും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്.
ഷഹാനയുടെ ബന്ധുക്കളും ജോലിചെയ്തിരുന്ന പേരാമ്പ്ര കോളജിലെ സഹപ്രവർത്തകരും വിദ്യാർഥികളും മെഡിക്കൽ കോളജിൽ എത്തിയിരുന്നു. മേപ്പാടി എളമ്പലേരിയിലെ റിസോർട്ടിൽവെച്ചാണ് കണ്ണൂർ ചേലേരി കല്ലറപുരയിൽ ഷഹാന (26)കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 7.45നായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്.

