ഷവോമിയുടെ മടക്കാവുന്ന ഫോൺ ഇന്ത്യയിലുമെത്തും; പുതിയ വീഡിയോ പുറത്ത്
text_fieldsചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ഷവോമിയുടെ മടക്കാവുന്ന ഫോണിൻെറ പുതിയ വീഡിയോ പുറത്ത്. 10 സെക്കൻഡ് ദ ൈർഘ്യമുള്ള വീഡിയോയാണ് ടെക് സൈറ്റായ വെബിബോയിലൂടെ പുറത്ത് വന്നത്. സാംസങ്ങിനും വാവേയ്ക്കും ശേഷമാണ് ഷവേ ാമിയും മടക്കാവുന്ന ഫോണുമായി രംഗത്തെത്തുന്നത്. സാംസ്ങ്ങിൻെറ ഗാലക്സി ഫോൾഡ്, വാവേയുടെ മേറ്റ് എക്സ് എന്നിവയാണ് ഇരു കമ്പനികളുടെയും മടക്കാവുന്ന ഫോണുകൾ.
ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഷവോമി പുറത്ത് വിട്ടിട്ടില്ല. പുറത്ത് വന്ന വീഡിയോയിൽ നിന്ന് ജെസ്റ്ററുകൾ അടിസ്ഥാനമാക്കിയുള്ള ഇൻപുട്ട് ഷവോമിയുടെ പുതിയ ഫോണിലുണ്ടാകുമെന്നാണ് സൂചന. ഇരു വശങ്ങളിലേക്ക് മടക്കാൻ കഴിയുമെന്നതാണ് ഷവോമി ഫോണിൻെറ പ്രത്യേകത. ഈ രീതിയിൽ മറ്റ് കമ്പനികളുടെ മടക്കാവുന്ന ഫോണുകളിൽ നിന്ന് വ്യത്യസ്തമാണ് ഷവോമിയുടെ ഫോൾഡബിൾ ഫോൺ.
ഏകദേശം 70,000 രൂപക്കടുത്തായിരിക്കും ഷവോമിയുടെ മടക്കാവുന്ന ഫോണിൻെറ വിലയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഇന്ത്യൻ വിപണിയിലും ഷവോമി മടക്കാവുന്ന ഫോൺ പുറത്തിറക്കും.
