അടുത്ത ആറ് മാസത്തിനുള്ളിൽ നിരക്കുയർത്താൻ ജിയോ
text_fieldsവയർലെസ്സ് ഡാറ്റ നിരക്കുകൾ ഉയർത്താൻ നീക്കം തുടങ്ങി റിലയൻസ് ജിയോ. ട്രായിയോടാണ് ജിയോ നിരക്കുയർത്തണമെന്ന ആവശ്യം ഉന്നയിച്ചത്. ഒരു ജി.ബി ഡാറ്റയുടെ നിരക്ക് 20 രൂപയായി ഉയർത്തണമെന്നാണ് ജിയോയുടെ ആവശ്യം. ഡാറ്റ നിരക്കുകള്‍ക്ക് തറവില നിശ്ചയിക്കണമെന്ന ആവശ്യവും ട്രായ് മുമ്പാകെ ടെലികോം കമ്പനികള്‍ ഉന്നയിച്ചിട്ടുണ്ട്.
ഒറ്റയടിക്ക് നിരക്കുയർത്താതെ ഘട്ടം ഘട്ടമായി നിരക്ക് വർധന പ്രാബല്യത്തിൽ കൊണ്ടു വരണമെന്നാണ് ജിയോയുടെ ആവശ്യം. അല്ലെങ്കിൽ അത് ഇന്ത്യൻ ടെലികോം വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഡാറ്റ നിരക്ക് 35 രൂപയാക്കി ഉയർത്തണമെന്നാണ് വോഡഫോൺ-ഐഡിയയുടെ ആവശ്യം. 53000 കോടിയുടെ ബാധ്യത ഇല്ലാതാക്കുന്നതിന് ഈ നിരക്ക് വര്‍ധന മാത്രമാണ് പോംവഴിയെന്നാണ് കമ്പനി അറിയിക്കുന്നത്. എന്നാൽ, ഈ ആവശ്യത്തോട് ട്രായ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
