Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രൂപ്പുകൾക്ക്​ വോയ്​സ്​, വീ​ഡിയോ കോളുകളുമായി വാട്​സ്​ ആപ്​

text_fields
bookmark_border
ഗ്രൂപ്പുകൾക്ക്​ വോയ്​സ്​, വീ​ഡിയോ കോളുകളുമായി വാട്​സ്​ ആപ്​
cancel

 ഗ്രൂപ്പ്​​ വോയ്​സ്​, വീഡിയോ കോൾ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി വാട്​സ്​ ആപ്. നിലവിൽ വ്യക്​തികൾ തമ്മിൽ മാത്രമേ വോയ്​സ്​, വീഡിയോ കോളുകൾക്ക്​ സൗകര്യമുള്ളു. ഇത്​ ഗ്രൂപ്പുകളിലേക്ക്​ വ്യാപിപ്പിക്കാനാണ്​  പദ്ധതി​. അന്താരാഷ്​ട്ര മാധ്യമമായ ഇൻഡിപെൻഡൻറ്​ ആണ്​ ഇതുസംബന്ധിച്ച ആദ്യ വിവരങ്ങൾ പുറത്ത്​ വിട്ടത്​.

ഫേസ്​ബുക്ക്​ മെസഞ്ചറി​​​െൻറ മാതൃകയിലാണ്​  പുതിയ സേവനം അവതരിപ്പിക്കാനൊരുങ്ങുന്നത്​. എന്നാൽ 2018ലാവും പുതിയ ഫീച്ചർ നിലവിൽ വരിക. വാട്​സ്​ ആപി​​​െൻറ ഗ്രൂപ്പ്​ കോൾ ​െഎക്കണെന്ന പേരിൽ ചില ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​​. 

നേരത്തെ ​ലൈവ്​ ലോക്കേഷൻ ഷെയറിങ്​ സംവിധാനം വാട്​സ്​ ആപ് അവതരിപ്പിച്ചിരുന്നു. വ്യക്​തികൾ ലോക്കേഷൻ ഷെയർ ചെയ്യുന്നതിന്​ പകരം അവരെ പിന്തുടരാൻ സഹായിക്കുന്നതാണ്​ വാട്​സ്​ ആപി​​​െൻറ പുതിയ ലേ​ാക്കേഷൻ ഷെയറിങ്​ ഫീച്ചർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - WhatsApp could soon let you make voice, video calls on group chats-Technology news
Next Story